എല്ലാം ‘പ്ലിംഗ്’ വരുത്തിവച്ച വിന, പെണ്‍‌വാണിഭം തുടങ്ങിയതിന്‍റെ കാരണങ്ങള്‍ രശ്മി തുറന്നുപറയുന്നു

Pling, Rahul Pasupalan, Reshmi, Kiss Of Love, Arundhathi, Sreejith, പ്ലിംഗ്, രാഹുല്‍ പശുപാലന്‍, രശ്മി, ചുംബനസമരം, കിസ് ഓഫ് ലവ്, അരുന്ധതി, പെണ്‍‌വാണിഭം, ശ്രീജിത്ത്
കൊച്ചി| Last Modified വ്യാഴം, 19 നവം‌ബര്‍ 2015 (12:33 IST)
കിസ് ഓഫ് ലവ് നേതാവ് രാഹുല്‍ പശുപാലനും ഭാര്യയും മോഡലുമായ രശ്മി ആര്‍ നായരും പെണ്‍‌വാണിഭം തുടങ്ങിയത് സിനിമയ്ക്കുവേണ്ടി. രാഹുല്‍ പശുപാലന്‍ സംവിധാനം ചെയ്യാനിരുന്ന ‘പ്ലിംഗ്’ എന്ന ചിത്രത്തിന്‍റെ കടബാധ്യതകള്‍ പരിഹരിക്കാനായാണ് തങ്ങള്‍ പെണ്‍‌വാണിഭം തുടങ്ങിയതെന്ന് രശ്മി പൊലീസില്‍ മൊഴി നല്‍കി.

രശ്മിയുടെ തിരക്കഥയിലാണ് രാഹുല്‍ പശുപാലന്‍ ‘പ്ലിംഗ്’ ചെയ്യാനൊരുങ്ങിയത്. ചുംബന സമരം സിനിമയുടെ പ്രമേയമാക്കി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും ഈ സിനിമയുടെ പശ്ചാത്തലമാണ്. സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ കാര്യങ്ങള്‍ വിചാരിച്ച രീതിയില്‍ മുന്നോട്ടുപോയില്ല. വന്‍ കടബാധ്യതയാണ് രാഹുല്‍ പശുപാലനെയും രശ്മിയെയും കാത്തിരുന്നത്.

ഒടുവില്‍ ബാധ്യതകള്‍ പരിഹരിക്കാനായി തങ്ങള്‍ പെണ്‍‌വാണിഭത്തിലേക്ക് തിരിയുകയായിരുന്നു എന്ന് രശ്മി മൊഴി നല്‍കിയെന്നാണ് പൊലീസ് അറിയിക്കുന്നത്.

ചെന്നൈയില്‍ വച്ച് സൌഹൃദത്തിലായ രാഹുല്‍ പശുപാലനും രശ്മിയും പിന്നീട് ഒന്നിച്ച് ജീവിക്കാനാരംഭിക്കുകയായിരുന്നു. ഇവര്‍ക്ക് ആറുവയസുള്ള ഒരു കുട്ടിയുണ്ട്. കഴിഞ്ഞ ദിവസം ഇവരെ പൊലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ കുട്ടിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :