തിരുവനന്തപുരം|
jibin|
Last Updated:
വ്യാഴം, 19 നവംബര്‍ 2015 (11:37 IST)
കണ്ണൂരിൽ കോർപ്പറേഷൻ ഭരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ ജില്ലാ നേതൃത്വത്തിന്റെ തീരുമാനെത്തെ പ്രശംസിച്ചു മുഖ്യമന്ത്രി ഉമ്മൻചാണ്ടി രംഗത്ത്. കോൺഗ്രസ് പ്രാദേശിക നേതൃത്വം സ്വീകരിച്ച നടപടി ശരിയാണ്. ജില്ലാ നേതൃത്വത്തിന്റെ തീരുമാനത്തിന് പാർട്ടിയുടെ പിന്തുണയുണ്ടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തരോടു പറഞ്ഞു.
രാഗേഷിന്റെ പിന്തുണയോടെ ഭരിക്കേണ്ടെന്ന കണ്ണൂര്‍ ഡിസിസിയുടെ തീരുമാനം ശരിയായിരുന്നുവെന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പറഞ്ഞു. വിമതന്റെ പിന്തുണയോടെ ഭരിക്കേണ്ടെന്ന ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം ശരിയായിരുന്നു. വിമതന്റെ പിന്തുണയോടെ ഭരിക്കേണ്ടെന്ന നിലപാട് കെപിസിസി സ്വീകരിച്ചിട്ടുള്ളതാണ്. അതുപ്രകാരം കോൺഗ്രസ് പ്രാദേശിക നേതൃത്വം സ്വീകരിച്ച നടപടി തികച്ചും ശരിയാണെന്നും ചെന്നിത്തല മാധ്യമപ്രവര്‍ത്തരോടു പറഞ്ഞു.
കോര്‍പ്പറേഷന്‍ ഭരണം നഷ്ടപ്പെടാന്‍ കാരണം കെ.സുധാകരന്റെ നിലപാടുകളാണെന്ന എ ഗ്രൂപ്പിന്റെ വിമര്‍ശനങ്ങള്‍ക്കിടെയാണ് ചെന്നിത്തലയുടെ അഭിപ്രായം എന്നതും ശ്രദ്ധേയമാണ്.
ബുധനാഴ്ച നടന്ന മേയര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമതനായി മത്സരിച്ച് വിജയിച്ച പി.കെ.രാഗേഷ് എല്‍ഡിഎഫിനു വോട്ടു ചെയ്തതോടെയാണ് കോണ്‍ഗ്രസിനു ഭരണം നഷ്ടപ്പെട്ടത്. എല്‍ഡിഎഫിലെ ഇ.പി.ലതയാണ് കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ടത്.