തിരുവനന്തപുരം|
rahul balan|
Last Updated:
ചൊവ്വ, 8 മാര്‍ച്ച് 2016 (21:57 IST)
ദേശീയ ജനാധിപത്യ സഖ്യത്തിന്റെ (എന്‍ ഡി എ) കേരളഘടകം വീണ്ടും രൂപീകരിക്കുമെന്ന് ബി ജെ പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്. കേരളത്തില്‍ ബി ഡി ജെ എസ് അടക്കമുള്ള
ചെറുകക്ഷികള്‍ ബി ജെ പിയുമായി തിരഞ്ഞെടുപ്പില്‍ ധാരണ ഉണ്ടാക്കിയ പശ്ചാത്തലത്തിലാണ് എന്‍ ഡി എ രൂപീകരിക്കുന്നത്. ബി ഡി ജെ എസുമായി സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് ശേഷമാണ് മുരളീധരന് ഇക്കാര്യം അറിയിച്ചത്.
അതേസമയം, ബി ഡി ജെ എസുമായുള്ള സീറ്റ് വിഭചന ചര്‍ച്ച നാളെയും തുടരും. ബി ഡി ജെ എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി, എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് എന്നിവര്‍ സീറ്റ് വിഭജന ചര്‍ച്ചയില്‍ പങ്കെടുത്തു. എന്‍ ഡി എ കേരള ഘടകത്തില്‍ കൂടുതല്‍ അംഗങ്ങളുണ്ടാകുമെന്ന് തുഷാര്‍ പറഞ്ഞു.