എന്‍സിപിയുടെ വരവ് എളുപ്പമല്ല: ഗൗരിയമ്മ

തിരുവനന്തപുരം| WEBDUNIA|
വലതു പക്ഷ മുന്നണിയിലെ ഏതെങ്കിലും ഒരു ഘടകകക്ഷി എതിര്‍ത്താല്‍ എന്‍ സി പിയുടെ യുഡിഎഫ് മുന്നണിയിലേക്കുള്ള പ്രവേശനം സാധ്യമാകില്ലെന്ന് ജെ എസ് എസ് നേതാവ് കെ ആര്‍ ഗൌരിയമ്മ പറഞ്ഞു.

തിരുവനന്തപുരത്ത് നിര്‍മ്മിക്കുന്ന ഗൗരിയമ്മ നവതി സ്മാരക മന്ദിരത്തിന്‍റെ തറക്കല്ലിടല്‍ നിര്‍വ്വഹിച്ചതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.

എന്‍ സി പിയെ മുന്നണിയിലെടുക്കുന്നത് സംബന്ധിച്ച് ജെ എസ് എസില്‍ ഇതുവരെ യതൊരു തരത്തിലുള്ള ചര്‍ച്ചയും നടന്നിട്ടില്ല. ഇക്കാര്യം പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്ത്‌ തീരുമാനമെടുക്കുമെന്നും ഗൌരിയമ്മ അറിയിച്ചു.

എന്‍ സി പിയെ യു ഡി എഫ് മുന്നണിയിലെടുക്കുന്ന പ്രശ്‌നമില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :