കാഞ്ഞങ്ങാട്|
jibin|
Last Modified ശനി, 3 മെയ് 2014 (17:32 IST)
എന്‍എസ്എസിനെയും സുകുമാരന്‍ നായരെയും അനുകൂലിച്ച് മുന്നാക്ക വികസന കോര്പറേഷന് ചെയര്മാന് ആര് ബാലകൃഷ്ണപിള്ള.
ഇടുക്കി മെത്രാന് രാഷ്ട്രീയം സംസാരിക്കാമെങ്കില്‍ സുകുമാരന്‍ നായര്‍ക്കും തന്റെ അഭിപ്രായം വെളിപ്പെടുത്താമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. നിലവില്‍ വെള്ളാപ്പള്ളി എന്തു പറഞ്ഞാലും നല്ലതാണെന്നും സുകുമാരന്‍ നായര്‍ നല്ലതു പറഞ്ഞാലും കൊള്ളരുതാത്തവന്‍ എന്ന നിലയ്ക്കാണ് കാര്യങ്ങളെന്നും അദ്ദേഹം പറഞ്ഞു.
എന്‍എസ്എസിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരില്‍ ഭൂരിഭാഗം പേരും
മറ്റ് ജാതിക്കാരാണ്. എന്‍എസ്എസ് ജാതീയ സംഘടനയല്ലെന്നു പറയാനാണ് ഇതു സൂചിപ്പിച്ചതെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.