കാഞ്ഞങ്ങാട് കടപ്പുറത്ത് ചാകര; മത്തിയും അയലയുമല്ല അഡിഡാസിന്റെ പുത്തന്‍ ഫുട്ബോള്‍!

കാഞ്ഞങ്ങാട്| WEBDUNIA| Last Modified വെള്ളി, 19 ജൂലൈ 2013 (10:59 IST)
PRO
കടപ്പുറത്ത് ചാകരയെന്നത് അത്ര പുതുമയൊന്നുമല്ല, മത്തിയും അയലയും മറ്റും ചാകരക്കാലത്ത് ധാരാളം കിട്ടാറുണ്ട്. എന്നാല്‍ കാഞ്ഞങ്ങാട്ട് ഉണ്ടായ കണ്ട് നാട്ടുകാര്‍ ഞെട്ടിപ്പോയി.

കടലില്‍ ഒഴുകി നടക്കുന്ന നിരവധി ഫുട്ബോളുകളാണ് മത്സ്യബന്ധനത്തിനു പോയ തൊഴിലാളികള്‍ക്ക് ലഭിച്ചത്. കൂടാതെ തകര്‍ന്ന മൂന്ന് ഫ്രിഡ്ജുകളും കണ്ടെത്തി. വാതിലുകള്‍ തകര്‍ന്ന നിലയില്‍ തെര്‍മോകോളിന്റെ പാക്കിനുള്ളിലായിരുന്നു ഫ്രിഡ്ജുകള്‍.

അഡിഡാസ് സ്പോര്‍ട്സ് കമ്പനിയുടെ പുത്തന്‍ ഫുട്ബോളുകളാണ് കവര്‍ പോലും തുറക്കാത്ത നിലയില്‍ ഇവര്‍ക്ക് ലഭിച്ചത്. കവറുകള്‍ സീല്‍ ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :