പിആര്‍ഡി മുന്‍ ഡയറക്ടര്‍ എ ഫിറോസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. എഡിബി വായ്പ്പാ തട്ടിപ്പ് കേസിലാണ് ജാമ്യം. പ്രോസിക്യൂഷന്റെ എതിര്‍പ്പിനെ മറികടന്നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഫിറോസിന് ജാമ്യം അനുവദിച്ചത്.
സോളാര്‍ തട്ടിപ്പിനു മുന്‍പ് ബിജു രാധാകൃഷണനും സരിതയും ഒത്തൊരുമിച്ചാണ് ഫിറോസ് എഡിബി വായ്പാതട്ടിപ്പ് നടത്തിയതെന്നാണ് കേസ്. എഡിബിയില്‍ നിന്നും വായ്പ സംഘടിപ്പിച്ചു നല്‍കാമെന്ന് പറഞ്ഞ് വ്യവസായികളില്‍ നിന്നും പണം തട്ടിയ കേസാണിത്. 40 ലക്ഷത്തോളം രൂപ തട്ടി.
സോളാര്‍ തട്ടിപ്പില്‍ ഫിറോസിന് പങ്കുണ്ടോ എന്നറിയാന്‍ ഈ കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് പ്രോസിക്യൂഷന് നേരത്തെ വാദിച്ചിരുന്നു. എന്നാല്‍ ഫിറോസിന് ജാമ്യം അനുവദിക്കാനാണ് കോടതി തീരുമാനിച്ചത്. നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെയാണ് ഫിറോസ് പോലീസില്‍ കീഴടങ്ങിയത്. എന്നാല്‍ കേസില്‍ തീര്‍പ്പുണ്ടാകുന്നതു വരെ തിരുവനന്തപുരം വിട്ടുപോകരുതെന്നും തിങ്കളാഴ്ച തോറും പൊലീസ് മുന്‍പാകെ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.