ഉമ്മന്‍‌ചാണ്ടിക്ക് തര്‍ക്കം പരിഹരിക്കാനെ സമയമുള്ളു: പന്ന്യന്‍ രവീന്ദ്രന്‍

തിരുവനന്തപുരം| WEBDUNIA|
PRO
PRO
തര്‍ക്കങ്ങള്‍ക്കാണ് യു ഡി എഫില്‍ സ്ഥാനമെന്ന് സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. യു ഡി എഫില്‍ കലഹം കൂടിവരികയാണെന്നും അദ്ദേഹം പറഞ്ഞു. യു ഡി എഫിലെ തര്‍ക്കം പരിഹരിക്കലാണ് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയുടെ പ്രധാന പണിയെന്നും പന്ന്യന്‍ രവീന്ദ്രന്‍ കുറ്റപ്പെടുത്തി.

നേതൃത്വത്തെ ചൊല്ലി സി പി ഐയില്‍ തര്‍ക്കമില്ല. ഇതു സംബന്ധിച്ചു വന്ന വാര്‍ത്തകള്‍ അടിസ്‌ഥാന രഹിതമാണ്‌. സി പി എമ്മുമായി സി പി ഐയ്‌ക്ക് നല്ല ബന്ധമാണുള്ളത്‌. ചില പ്രശ്‌നങ്ങളില്‍ അഭിപ്രായ ഭിന്നതയുണ്ടായെങ്കിലും ഒരുമിച്ച്‌ കമ്മ്യുണിസ്‌റ്റ് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്‌ മുന്നേറാനാണ്‌ തീരുമാനമെന്നും പന്ന്യന്‍ പറഞ്ഞു.

ഇടതുപക്ഷ ജനാധിപത്യ മുന്നണി ശക്തിപ്പെടുത്തുകയാണ് മുന്നിലുള്ള ലക്‍ഷ്യം. പ്രാദേശിക പാര്‍ട്ടികളെ കൂട്ടിച്ചേര്‍ത്ത് ശക്തമായ ഇടതുബദല്‍ രൂപീകരിക്കുമെന്നും തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :