ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ അന്തരിച്ചു

തിരുവനന്തപുരം| WEBDUNIA|
PRO
തിരുവിതാംകൂര്‍ രാജകുടുംബത്തിലെ ഇപ്പോഴത്തെ സ്ഥാനിയും അവസാനത്തെ ഇളയരാജാവുമായ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ (91) അന്തരിച്ചു. തിങ്കാളാഴ്ച പുലര്‍ച്ചെ 2.20-ന് എസ്.യു.ടി ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്.

ആന്തരിക രക്തസ്രാവവും ഹൃദയാഘാതവുമായിരുന്നു മരണകാരണം. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കുറച്ചു നാളായി ചികിത്സയിലായിരുന്നു. ഭൗതികശരീരം തിങ്കളാഴ്ച രാവിലെ കോട്ടയ്ക്കകം ലെവിഹാളില്‍ പൊതുദര്‍ശനത്തിനുവെയ്ക്കും. വൈകീട്ട് 3.30ന് അന്ത്യകര്‍മ്മങ്ങള്‍ കവടിയാര്‍ കൊട്ടാരവളപ്പില്‍ നടക്കുമെന്ന് കൊട്ടാരം കേന്ദ്രങ്ങള്‍ അറിയിച്ചു.

രാജകുടുംബത്തിന്റെ കാരണവരും ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ രക്ഷാധികാരിയുമായ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയെ ശ്വാസതടസ്സത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.

തിരുവിതാംകൂര്‍ ഭരിച്ച അവസാനത്തെ രാജാവായ ചിത്തിര തിരുന്നാള്‍ ബാലരാമവര്‍മയുടെ അനുജനാണ്. 1922 മാര്‍ച്ച് 22-നാണ് തിരുവനന്തപുരത്തെ കവടിയാര്‍ പാലസ്സില്‍ അദ്ദേഹം ജനിച്ചത്. മഹാറാണി സേതു പാര്‍വതി ഭായിയാണ് അമ്മ. കിളിമാനൂര്‍ കൊട്ടാരത്തിലെ രവി വര്‍മ കൊച്ചുകോയിക്കല്‍ തമ്പുരാനാണ് അച്ഛന്‍ .



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :