കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാസഹോദരീ ഭര്‍ത്താവും ഐഎന്‍എല്‍ സംസ്ഥാന കൗണ്‍സിലറുമായ കെഎ റൗഫിനെ ചിലര്‍ മര്‍ദ്ദിച്ചു, കല്ലെറിയുകയും ചെയ്തു. അഹമ്മദ് കുരിക്കള്‍ നഗറില്‍ വെള്ളിയാഴ്ച രാത്രി നടന്ന ഐഎന്‍എല്‍ വിശദീകരണ യോഗത്തിനിടയിലാണ് കയ്യേറ്റവും കല്ലേറും നടന്നത്. റൌഫിന് സ്വീകരണം നല്‍കാനാണ് യോഗം സംഘടിപ്പിച്ചിരുന്നത്. പരിപാടി നടന്നുകൊണ്ടിരിക്കേ പത്തോളം യുവാക്കള്‍ വേദിയിലേക്ക് അതിക്രമിച്ചുകയറുകയും അസഭ്യം പറഞ്ഞുകൊണ്ട് റൌഫിനെ മര്‍ദ്ദിക്കുകയുമായിരുന്നു.
ഐഎന്‍എല്‍ പ്രവര്‍ത്തകര്‍ ഇവരെ പിടിച്ച് മാറ്റിയപ്പോള്‍ പിന്നെ റൌഫിന് നേരെ ഇവര്‍ കല്ലെറിയാന്‍ തുടങ്ങി. രണ്ട് ഐഎന്‍എല്‍ പ്രവര്‍ത്തകര്‍ക്ക് പരുക്ക് പറ്റിയിട്ടുണ്ട്. ഇവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്ന് ഐഎന്‍എല്‍ നേതാക്കള്‍ ആരോപിച്ചു. പൊലീസ് സ്ഥലത്തെത്തി പ്രാഥമികാന്വേഷണം നടത്തുകയും കേസെടുക്കുകയും ചെയ്തു.