അടിസ്ഥാന വ്യവസായങ്ങളുടെ വളര്‍ച്ച കുറഞ്ഞു

ന്യൂഡല്‍ഹി| WEBDUNIA| Last Modified ചൊവ്വ, 31 ജനുവരി 2012 (11:57 IST)
അടിസ്ഥാന വ്യവസായങ്ങളുടെ വാര്‍ഷിക വളര്‍ച്ച കുറഞ്ഞു. ഡിസംബറില്‍ വളര്‍ച്ച 3.1% ആയിട്ടാണ് കുറഞ്ഞത്. 2010 ഡിസംബറില്‍ 6.3% വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു.

ക്രൂഡ് ഓയില്‍, സ്റ്റീല്‍, പ്രകൃതിവാതകം എന്നിവയുടെ ഉല്‍പാദനം കുറഞ്ഞതാണ് പ്രതികൂലമായി ബാധിച്ചത്.രാജ്യത്തെ പ്രധാനപ്പെട്ട എട്ടു വ്യവസായങ്ങളുടെ ഏപ്രില്‍-ഡിസംബര്‍ കാലയളവിലെ മൊത്തം ശരാശരി വളര്‍ച്ച 4.4 ശതമാനം മാത്രമാണ്.

കല്‍ക്കരി, സിമന്റ്, പ്രകൃതിവാതകം, പെട്രോളിയം, റിഫൈനറി, വളം എന്നിവയുമടക്കം എട്ടെണ്ണം അടങ്ങുന്നതാണ് അടിസ്ഥാന വ്യവസായ മേഖല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :