ഇറ്റാലിയന്‍ നാവികരുടെ റിമാന്‍ഡ് നീട്ടി

കൊല്ലം| WEBDUNIA|
PRO
PRO
മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റ് മരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ നാവികരുടെ റിമാന്‍ഡ് കാലാവധി നീട്ടി. ഈമാസം 30 വരെയാണ് റിമാന്‍ഡ് നീട്ടിയത്.

കൊല്ലം സിജെഎം കോടതിയാണ് റിമാന്‍ഡ് നീട്ടിയത്. സാല്‍വത്തോറ ജിറോണ്‍, ലൊത്തേറോ മാസിമിലാനോ എന്നിവരുടെ റിമാന്‍ഡാണ് നീട്ടിയത്.

നീണ്ടകരയില്‍ കടലില്‍ ഇറ്റാലിയന്‍ കപ്പലില്‍ നിന്ന് വെടിയേറ്റു രണ്ട് മത്സ്യബന്ധനത്തൊഴിലാളികളാണ് മരിച്ചത്. പിങ്കു, ജലസ്തി എന്നിവരാണ് മരിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :