കൊച്ചി|
rahul balan|
Last Modified ചൊവ്വ, 29 മാര്‍ച്ച് 2016 (20:06 IST)
കേരളത്തില്‍ ഇനി ഇരുചക്ര വാഹനങ്ങല്‍ വില്‍ക്കുമ്പോള്‍ ഹെല്‍മെറ്റ് സൌജന്യമായി നല്‍കണമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദ്ദേശം. ഐ എസ് ഐ ഗുണനിലവാരമുള്ളവയായിരിക്കണം ഹെല്‍മെറ്റുകള്‍. ഏപ്രില്‍ ഒന്നുമുതല്‍ തീരുമാനം കര്‍ശനമായി നടപ്പാക്കാന്‍ ആണ് നിര്‍ദേശം.
ഇതുകൂടാതെ നമ്പര്‍ പ്ലേറ്റ്, കണ്ണാടി എന്നിവയും വാഹനത്തിനൊപ്പം നല്‍കണം. സംസ്ഥാനത്ത് നടക്കുന്ന മിക്ക അപകടങ്ങളിലും മരിക്കുന്നത് ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരാണ്. അതില്‍തന്നെ ഭൂരിഭാഗംപേരുടെയും മരണ കാരണം ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്താണ്. ഈ കണ്ടെത്തലിനെ തുടര്‍ന്നാണ് പുതിയ തീരുമാനം.