തിരുവനന്തപുരം|
WEBDUNIA|
Last Modified ഞായര്‍, 7 നവംബര്‍ 2010 (17:03 IST)
ഇടതുമുന്നണിക്ക് അനുകൂലമായി പ്രമേയം പാസാക്കിയിട്ടും ഇടതുമുന്നണി എസ് എന്‍ ഡി പി യോഗത്തെ അവഗണിക്കുകയാണെന്നു യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.
ആര് ശങ്കറിനെ വേട്ടയാടിയവരുടെ ഭൂതം തന്നെയും വേട്ടയാടുകയാണ്. പ്രകടനം നടത്താനും വോട്ടിനും വേണ്ടിയാണു യോഗം പ്രവര്‍ത്തകരെ ഇടതുമുന്നണി ഉപയോഗിക്കുന്നത്.
എസ് എന്‍ ഡി പിക്ക് ആസ്ഥാനമന്ദിരം പണിയുന്നതിനു പോലും സര്‍ക്കാര്‍ എതിരു നില്ക്കുന്നു. പി ജെ ജോസഫിന്റെ വിദ്യാഭ്യാസ പരിഷ്കരണത്തിന്റെ ഇരയാണ് ഈഴവ സമുദായമെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.