ഇടതുജയം സാങ്കേതികമെന്ന് മുരളീധരന്‍

കോഴിക്കോട്| WEBDUNIA| Last Modified ഞായര്‍, 31 ഒക്‌ടോബര്‍ 2010 (13:56 IST)
സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ട വോട്ടെണ്ണല്‍ കോഴിക്കോട് പുരോഗമിക്കുന്നു. കോഴിക്കോട് ജില്ലയില്‍ എല്‍ ഡി എഫിനാണ് മുന്നേറ്റം. അതേസമയം, കോഴിക്കോട് ജില്ലയില്‍ ഇടതുമുന്നണി നേടിയിരിക്കുന്ന വിജയം തികച്ചും സാങ്കേതികമാണെന്ന് കെ മുരളീധരന്‍ പറഞ്ഞു.

കൊയിലാണ്ടി നഗരസഭയില്‍ ഉണ്ടായ പരാജയം തെരഞ്ഞെടുപ്പ് ഫലത്തില്‍ യുഡിഎഫിന്‍റെ ക്ഷീണമാണ്‌. തോല്‍വിയുടെ കാരണം പരിശോധിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

എന്നാല്‍, 2005-ലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനെക്കാളും യു ഡി എഫിന്‍റെ പ്രകടനം കോഴിക്കോട്‌ ജില്ലയില്‍ മെച്ചപ്പെട്ടിട്ടുണ്ടന്ന്‌ കെ പി സി സി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല പറഞ്ഞു.

അതേസമയം, ഇടതുമുന്നണി സര്‍ക്കാരിന്‍റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കുളള അംഗീകാരമാണ്‌ കോഴിക്കോട്ടെ വിജയമെന്ന്‌ വ്യവസായ വകുപ്പ്‌ മന്ത്രി എളമരം കരീം പറഞ്ഞു. കോഴിക്കോട്‌ കോര്‍പ്പറേഷനിലും, നഗരസഭകളിലും അഭിമാനകരമായ വിജയമാണ്‌ ഇടതുമുന്നണിയുടേത്. ഇടതു മുന്നണിയുടെ രാഷ്ട്രീയ നിലപാടിനെ ജനം പിന്തുണച്ചതിന്‍റെ തെളിവാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :