ജില്ലാ പഞ്ചായത്തില്‍ യു ഡി എഫ് മുന്നേറ്റം

കോഴിക്കോട്| WEBDUNIA| Last Modified ഞായര്‍, 31 ഒക്‌ടോബര്‍ 2010 (12:54 IST)
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ട വോട്ടെണ്ണലില്‍ കോഴിക്കോട് ജില്ലയില്‍ എല്‍ ഡി എഫ് വ്യക്തമായ മേല്‍ക്കൈ നേടി. കോര്‍പ്പറേഷനും നഗരസഭയും എല്‍ ഡി എഫ് സ്വന്തമാക്കിയെങ്കിലും ജില്ലാ പഞ്ചായത്തില്‍ യു ഡി എഫ് മുന്നേറ്റമാണ് കാണാന്‍ കഴിയുന്നത്.

ജില്ലാ പഞ്ചായത്തിലേക്കുള്ള വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 14 ഡിവിഷനുകളില്‍ യു ഡി എഫും 12 ഡിവിഷനുകളില്‍ എല്‍ ഡി എഫും മുന്നേറുകയാണ്. ഗ്രാമപഞ്ചായത്തില്‍ 31 ഇടങ്ങളില്‍ എല്‍ ഡി എഫും 26 ഇടങ്ങളില്‍ യു ഡി എഫും മുന്നേറുന്നു മൂന്നിടത്ത് മറ്റുള്ളവരും ആണ് ഇപ്പോള്‍ മുന്നേറുന്നത്.

ബ്ലോക്ക് പഞ്ചായത്തില്‍ ആറ് ഇടത്ത് എല്‍ ഡി എഫും നാല് ഇടത്ത് യു ഡി എഫും ആണ് മുന്നേറുന്നത്.

ഗ്രാമ പഞ്ചായത്തില്‍ യു ഡി എഫ് 133 വാര്‍ഡുകളിലും എല്‍ ഡി എഫ് 116 വാര്‍ഡുകളിലും നിലവില്‍ മുന്നേറുകയാണ്. മറ്റുള്ളവര്‍ 16 ഇടങ്ങളില്‍ മുന്നേറുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :