ആലപ്പുഴയില്‍ കുരങ്ങന് പനി എത്തിയതായി റിപ്പോര്‍ട്ട്
തിരുവനന്തപുരം|
WEBDUNIA|
PTI
PTI
കേരളത്തില്‍ മാരകമായ ക്യാസനുര്‍ ഫോറസ്റ്റ് ഡിസീസ് എന്ന സാംക്രമിക രോഗം പടരുന്നതായി റിപ്പോര്‍ട്ട്. ആലപ്പുഴ ജില്ലയിലെ ബുധനൂരിലാണ് രോഗം കണ്ടെത്തിയത്. ഇവിടെയുള്ള ഒരു ക്ഷേത്രത്തിലെ കുരങ്ങന്മാരുടെ തലച്ചോര്‍ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.
കെഎഫ്ഡി എന്നും കുരങ്ങന് പനി എന്നും സാധാരണയായി വിളിക്കപ്പെടുന്ന ഈ രോഗം ബാധിച്ച് കഴിഞ്ഞ ഫെബ്രുവരിയില്‍ കര്‍ണാടകത്തിലെ ഷിമോഗ ജില്ലയില്‍ നിരവധി കുരങ്ങുകള്‍ ചത്തിരുന്നു. എന്നാല്‍ ആദ്യമായാണ് കേരളത്തില്‍ ഈ രോഗം കണ്ടെത്തുന്നത്.
ഫ്ലാവിവിരിഡേ വിഭാഗത്തില്‍ പെടുന്ന വൈറസ് ആണ് ഇത് പരത്തുന്നത്. കടുത്ത വിറയലും അതിസാരവും ആണ് രോഗ ലക്ഷണം.കര്‍ണാടകത്തിലെ ക്യാസനൂര്‍ കാടുകളിലാണ് 1957 ല്‍ ആദ്യമായി രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം ഇത് മനുഷ്യരിലേക്ക് പകര്‍ന്നതായി സ്ഥിരീകരിച്ചിട്ടില്ലാത്തതിനാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതര്‍ പറയുന്നത്.