ഒബാമയേയും മിഷേലിനെയും കുരങ്ങന്മാരാക്കി; ബെല്‍‌ജിയം പത്രം മാപ്പ് പറഞ്ഞു

ബെല്‍ജിയം| WEBDUNIA|
PRO
PRO
അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയേയും ഭാര്യ മിഷേല്‍ ഒബാമയേയും കുരങ്ങന്മാരാക്കി ചിത്രീകരിച്ച ബെല്‍ജിയം പത്രം മാപ്പ് പറഞ്ഞു. ബെല്‍ജിയം പത്രമായ ഡീ മോര്‍ഗനാണ് മാപ്പ് പറഞ്ഞത്. ഒന്നാം ലോകമഹായുദ്ധം തുടങ്ങിയതിന്റെ നൂറാം വാര്‍ഷികോഘത്തില്‍ പങ്കെടുക്കാന്‍ വരാനിരിക്കെയാണ് ഡീ മോര്‍ഗനില്‍ ചിത്രം പ്രത്യക്ഷപ്പെട്ടത്.

റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്‍ പ്രസിദ്ധീകരിക്കാന്‍ തന്നത് എന്ന മുഖവുരയോടെയാണ് ഒബാമയുടെയും മിഷേലിന്റെ കുരങ്ങന്മാരാക്കി ചിത്രീകരിച്ച ചിത്രം പ്രസിദ്ധീകരിച്ചത്. ഒരു ആക്ഷേപഹാസ്യ ലേഖനത്തോടൊപ്പമായിരുന്നു ചിത്രം കൊടുത്തത്. ഈ ചിത്രത്തെക്കൂടാതെ ഒബാമയെ കഞ്ചാവ് വില്‍പ്പനക്കാരനാക്കി ചിത്രീകരിച്ച മറ്റൊരു ചിത്രവും പത്രത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അമേരിക്കയിലെ ആദ്യ കറുത്ത വര്‍ഗ്ഗക്കാരനായ പ്രസിഡന്റ് കഞ്ചാവ് വില്‍പ്പന തുടങ്ങിയെന്നാണ് പത്രത്തില്‍ കൊടുത്തിരുന്ന അടിക്കുറിപ്പ്. പത്രത്തില്‍ പ്രസിദ്ധീകരിച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. വംശീയ വിദ്വേഷമാണ് ചിത്രത്തിന് പിന്നിലെന്നാണ് വ്യാപകമായി ഉയര്‍ന്ന ആക്ഷേപം.
2009ല്‍ ഒബാമയെ അക്രമകാരിയായ ചിമ്പാന്‍സിയായി ചിത്രീകരിച്ച കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന് ന്യൂയോര്‍ക്ക് പോസ്റ്റ് മാപ്പ് പറഞ്ഞിരുന്നു. പോലീസിന്റെ വെടിയേറ്റ് കിടക്കുന്ന ചിമ്പാന്‍സിയായി ചിത്രീകരിച്ചതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ക്രീമിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വ്ലാഡിമര്‍ പുടിന്‍ പ്രസിദ്ധീകരിക്കാന്‍ അയച്ചതെന്ന പേരിലുള്ള ഒബാമയുടെയും മിഷേലിന്റെയും കുരങ്ങ് രൂപം ഏറെ ചര്‍ച്ചയാകുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :