ആറന്‍‌മുള വള്ളസദ്യയ്ക്ക് സുരേഷ്ഗോപിയും ശ്രീശാന്തും

സുരേഷ്ഗോപി, ശ്രീശാന്ത്, ചിത്ര, ആറന്‍‌മുള, വിമാനത്താവളം, വള്ളസദ്യ
പത്തനംതിട്ട| Last Updated: ബുധന്‍, 30 ജൂലൈ 2014 (18:25 IST)
ആറന്‍‌മുള വള്ളസദ്യയ്ക്ക് ഇത്തവണ സുരേഷ് ഗോപിയും ശ്രീശാന്തും കെ എസ് ചിത്രയും. ജൂലൈ 31ന് ആരംഭിക്കുന്ന വഴിപാടിന് ഇതുവരെ ബുക്കിംഗ് 300 കടന്നു. രാഷ്ട്രീയ - സാമൂഹിക - സാംസ്കാരിക രംഗത്തെ പല പ്രമുഖരും വള്ളസദ്യ നടത്തുന്നവരുടെ പട്ടികയില്‍ ഉണ്ട്. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തജനങ്ങളും ഇത്തവണ വഴിപാടിനായി എത്തുന്നുണ്ട്.

ജൂലൈ 31 മുതല്‍ ഒക്ടോബര്‍ രണ്ട് വരെയാണ് വള്ളസദ്യ. ഒരു ദിവസം പരമാവധി 15 വള്ളസദ്യകള്‍ വരെയാണ് അനുവദിച്ചിരിക്കുന്നത്. 51 കരകളിലെ പള്ളിയോടങ്ങളാണ് വഴിപാട് വള്ളസദ്യ സ്വീകരിക്കുന്നത്.

110 രൂപയാണ് ഒരു സദ്യയ്ക്കുള്ള നിരക്ക്. ഈ വര്‍ഷം സദ്യകളുടെ എണ്ണം 750 കവിയും എന്നാണ് കരുതുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :