ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി അമൃതാനന്ദമയിയുടെ മുന്‍ ശിഷ്യ

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
അമൃതാനന്ദമയിയുടെ ആശ്രമത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി മുന്‍ ഗെയ്ല്‍ ട്രെഡ്‌വെല്‍. പുസ്തകത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നതായും അവര്‍ വ്യക്തമാക്കി. സുപ്രീംകോടതി അഭിഭാഷകനായ ദീപക് പ്രകാശിന് അയച്ച ഇമെയില്‍ സന്ദേശത്തിലാണ് അവര്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്.

മാധ്യമപ്രവര്‍ത്തകര്‍ സ്വന്തം നിലയില്‍ അന്വേഷണം നടത്തുമെന്ന് ഗെയ്ല്‍ ട്രെഡ് വെല്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

മഠത്തിനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ദീപക് പ്രകാശ് കരുനാഗപ്പള്ളി പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പ്രാഥമിക അന്വേഷണം മാത്രം മതിയെന്നും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്നും കരുനാഗപ്പള്ളി പൊലീസ് തീരുമാനിച്ചു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലുമായി കൂടിയാലോചിച്ച ശേഷമാണ് ഗവ പ്ളീഡര്‍ നിയമോപദേശം നല്‍കിയത്. അതേസമയം പരാതിക്കാര്‍ക്ക് വേണമെങ്കില്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാമെന്നും നിയമോപദേശത്തിലുണ്ട്.

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ദീപക് പ്രകാശ് ഗെയ്ല്‍ ട്രെഡ് വെലിന് ഈമെയില്‍ അയച്ചപ്പോഴായിരുന്നു അവരുടെ പ്രതികരണം വന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :