അവാര്‍ഡ് നല്‍കാന്‍ അര്‍ഹരായ സാഹിത്യകാരന്മാര്‍ ഇല്ല: അഴീക്കോട്

കോഴിക്കോട്‌| WEBDUNIA|
PRO
PRO
അര്‍ഹരായ സാഹിത്യകാരന്മാര്‍ ഇല്ലാത്തതിനാല്‍ പല അവാര്‍ഡുകളും നിന്നു പോകുകയാണെന്ന് സുകുമാര്‍ അഴീക്കോട്. ഒഎന്‍വിക്കും എംടി വാസുദേവന്‍ നായര്‍ക്കും തുല്യരായി കേരളത്തില്‍ ഇപ്പോള്‍ എഴുത്തുകാരില്ല. ഈ പ്രതിസന്ധി പല അവാര്‍ഡ്‌ നിര്‍ണയ കമ്മിറ്റികളും നേരിടുകയാണെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.

രാമാശ്രമം അവാര്‍ഡിനായി ഇത്തവണ സാഹിത്യകാരന്മാരെ തേടി. പക്ഷേ യോഗ്യരായവരെ കിട്ടിയില്ലെന്നും അഴീക്കോട് പറഞ്ഞു. അവാര്‍ഡ്‌ കമ്മിറ്റി ചെയര്‍മാന്‍ കൂടിയാണ് അഴീക്കോട്‌.

മലയാളത്തിനു ക്ലാസിക്കല്‍ പദവി നല്‍കണമെന്നുള്ള വാദം ശുദ്ധ ഭോഷ്കാണെന്ന് അഴീക്കോട് പ്രതികരിച്ചു‌. ക്ലാസിക്കല്‍ സാഹിത്യം ഉള്ള ഭാഷകളെ മാത്രമേ ആ പദവിയിലേക്ക് ഉയര്‍ത്താന്‍ കഴിയൂ. തമിഴ്, സംസ്കൃതം എന്നീ ഭാഷകള്‍ക്ക് ഇത് അവകാശപ്പെടാം.

പക്ഷേ മലയാളത്തില്‍ ക്ലാസിക്കല്‍ കൃതികള്‍ ഉള്ളത് മറ്റ് ഭാഷകളില്‍ നിന്ന് തര്‍ജമ ചെയ്യപ്പെട്ടവയാണ്. മലയാള ഭാഷയോടുള്ള സ്നേഹം മുദ്രാവാക്യങ്ങളിലൂടെയല്ല, മറിച്ച്‌ ഉപയോഗിക്കുന്നതിലൂടെയാണ് കാണിക്കേണ്ടതെന്നും അഴീക്കോട് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :