അയൺ ബോക്സ് ഓഫ് ചെയ്യാൻ മറന്നു, ഒരു നൂറ്റാണ്ടോളം പഴക്കമുള്ള വീട് പൂർണമായും കത്തി നശിച്ചു

Last Modified ബുധന്‍, 5 ജൂണ്‍ 2019 (18:07 IST)
പാരമ്പര്യമായി കൈമാറി ലഭിച്ച രൊരു നൂറ്റാണ്ടോളം പഴക്കമുള്ള വീട് പൂർണമായും കത്തിനശിച്ചു. കുട്ടനാട്ടിലെ വെളിയനാട് പഞ്ചായത്തിൽ ചൊവ്വാഴ്ച വൈകുന്നേരം 3.40നാണ് സംഭവം ഉണ്ടായത്. ചെന്നക്കാട് വീട്ടിൽ വി രജന്റെ വീടാണ് കത്തി നശിച്ചത്. കേരളത്തിലെ പഴയകാല വീടുകളുടെ മാതൃകയിൽ അറയും പുരയുമായുള്ള മരംകൊണ്ട് നിർമ്മിച്ച് വീടിന്റെ മേല്ക്കൂര ഉൾപ്പടെ പൂർണമായും കത്തി നശിച്ചു.

വീട്ടിലുള്ളവർ ബന്ധുവീട്ടിലേക്ക് പോയ സമയത്തായിരുന്നു സംഭവം. വീട്ടിലുണ്ടായിരുന്ന ഫർണിച്ചറുകളും, ഇലക്ട്രോണിക് ഉപകരണങ്ങളും, പണവും, നെല്ലും ഉൾപ്പടെ സകലതും കത്തി ചാമ്പലായി. വീടിനുള്ളിൽനിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽക്കാരാണ് അഗ്നിശമന സേനയെ വിവരം അറിയിച്ചത്. ചങ്ങനാശരിയിൽനിന്നും അഗ്നിശമന സേനയെത്തി ഒന്നര മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ അണക്കാനായത്.

ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണം എന്നാണ് പ്രഥമിക നിഗമനം. ബന്ധുവീട്ടിലേക്ക് പോകാൻ വസ്ത്രങ്ങൾ അയണ ചെയ്യുന്നതിനിടെ കരണ്ട് പോയിരുന്നു. ഇതോടെ അയൺ ബോക്സ് ഓഫ് ചെയ്യാൻ മറന്നതാകാം തീപിടുത്തത്തിന് കാരണമായത് എന്നാണ് അഗ്നിശമന സേന പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :