കൊച്ചി|
Last Updated:
ബുധന്‍, 11 ജൂണ്‍ 2014 (13:27 IST)
പ്രശസ്ത നടി അമല പോളിന്റെ വിവാഹനിശ്ചയം നടന്നിട്ടില്ലെന്ന് അമലയുടെ പിതാവ് പോള്‍ വര്‍ഗീസ്. വിവാഹത്തിനുമുമ്പുള്ള പ്രാര്‍ത്ഥന മാത്രമാണ് ആലുവ സെന്റ് ജൂഡ് പള്ളിയില്‍ നടന്നതെന്നും വിവാഹനിശ്ചയം നടന്നിട്ടില്ലെന്നും പോള്‍ വര്‍ഗീസ് വരാപ്പുഴ - എറണാകുളം അതിരൂപതകള്‍ക്ക് വിശദീകരണം നല്കി. ജൂണ്‍ ഏഴാം തീയതിയാണ് അമല പോളും തമിഴ് സംവിധായകനും ഹിന്ദുമതവിശ്വാസിയുമായ എ എല്‍ വിജയുമായുള്ള 'വിവാഹനിശ്ചയം' സെന്റ് ജൂഡ് പള്ളിയില്‍ നടന്നത്. വിവാഹനിശ്ചയമാണ് നടന്നതെന്ന് എല്ലാ മാധ്യമങ്ങളും റിപ്പോര്‍ട്ടുകളും നല്‍കിയിരുന്നു.
എന്നാല്‍ ഹിന്ദുമത വിശ്വാസിയായ യുവാവുമൊത്തുള്ള വിവാഹനിശ്ചയം എങ്ങനെ പള്ളിയില്‍ വച്ച് ഔദ്യോഗികമായി നടത്തുമെന്ന് കത്തോലിക്കാ സഭാ വിശ്വാസികള്‍ പരാതി ഉയര്‍ത്തിയതോടെയാണ് വിവാഹനിശ്ചയം വിവാദമായിരിക്കുന്നത്. അമല പോളിന് ഏറ്റവും വിശ്വാസമുള്ള ആരാധനാലയമാണിതെന്നും ഏത് നല്ല കാര്യത്തിനുമുമ്പും സെന്റ് ജൂഡ് പള്ളിയില്‍ പ്രാര്‍ത്ഥന നടത്താറുണ്ടെന്നും അമലയുടെ പിതാവ് പറയുന്നു. അത്തരത്തില്‍ ഒരു പ്രാര്‍ത്ഥന മാത്രമാണ് ജൂണ്‍ ഏഴിനും നടന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
പള്ളിയില്‍ നടന്നത് പ്രാര്‍ത്ഥനാ ചടങ്ങ് മാത്രമാണെങ്കില്‍ അത് നല്ല കാര്യമാണെന്ന് ഫാദര്‍ പോള്‍ തേലക്കാട്ട് പ്രതികരിച്ചു. എന്നാല്‍ വിവാഹനിശ്ചയത്തിന്റെ ഔദ്യോഗിക കര്‍മ്മങ്ങള്‍ നടന്നിട്ടുണ്ടോ എന്ന ആശങ്ക സഭാ വിശ്വാസികള്‍ക്കുണ്ട്. ആ ആശയക്കുഴപ്പം നിലനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അമല പോളിന്റെ വിവാഹനിശ്ചയത്തിന് കാര്‍മികത്വം വഹിച്ച വൈദികനെതിരെ നടപടിയുണ്ടാകുമെന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.