മോഹന്‍ലാല്‍ പാടുന്നു - “ലൈലാ ഓ ലൈലാ”, കൂടെ അമല പോള്‍, പുതിയ ജോഷിച്ചിത്രം തുടങ്ങുന്നു!

WEBDUNIA|
PRO
മോഹന്‍ലാല്‍ നായകനാകുന്ന പുതിയ ചിത്രത്തിന് ‘ലൈലാ ഓ ലൈലാ’ എന്ന് പേരിട്ടു. ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമല പോള്‍ ആണ് നായിക. ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് തിരക്കഥാകൃത്ത് സുരേഷ്നായരാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിക്കുന്നത്.

ഒരു കോമഡി ആക്ഷന്‍ ത്രില്ലറാണ് ‘ലൈലാ ഓ ലൈലാ’. റണ്‍ ബേബി റണ്‍ എന്ന മെഗാഹിറ്റിന് ശേഷം ജോഷിയും മോഹന്‍ലാലും അമല പോളും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

സിംഗ് ഈസ് കിംഗ്, ഡി ഡേ, കഹാനി, നമസ്തേ ലണ്ടന്‍ തുടങ്ങിയ മെഗാഹിറ്റ് ഹിന്ദിച്ചിത്രങ്ങളുടെ തിരക്കഥ രചിച്ച സുരേഷ് നായരുടെ ആദ്യ മലയാളം തിരക്കഥയാണ് ‘ലൈലാ ഓ ലൈലാ’.

“ആറ്റുമണല്‍പ്പായയില്‍...” എന്ന മോഹന്‍ലാല്‍ ഗാനമായിരുന്നു റണ്‍ ബേബി റണ്ണിന്‍റെ ഹൈലൈറ്റ്. പുതിയ ചിത്രത്തില്‍ “ലൈലാ ഓ ലൈലാ” എന്ന് മോഹന്‍ലാലും അമല പോളും ആടിപ്പാടുമെന്ന് പ്രതീക്ഷിക്കാം.

ചിത്രത്തിന് കടപ്പാട് - മോഹന്‍ലാലിന്‍റെ ഫേസ്ബുക്ക് പേജ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :