അനിത വധം: രണ്ട് പ്രതികള്‍ക്ക് വധശിക്ഷ

മാനന്തവാടി| WEBDUNIA|
PRO
PRO
അനിത വധക്കേസില്‍ രണ്ട് പ്രതികള്‍ക്ക് വധശിക്ഷ. ഒന്നാം പ്രതി നാസര്‍, രണ്ടാം പ്രതി ഗഫൂര്‍ എന്നിവര്‍ക്കാണ് ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എം ജെ ശക്തിധരന്‍ വിധിച്ചത്. പ്രതികള്‍ കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. 88 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 46 സാക്ഷികളെ വിസ്തരിച്ചു. 54 രേഖകളും 92 തൊണ്ടിമുതലുകളും പരിശോധിച്ചു.

ഗൂഢാലോചന, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, തെളിവുനശിപ്പിക്കല്‍, കൊലപാതകം എന്നീ അഞ്ചുവകുപ്പുകള്‍ പ്രകാരമാണ് ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ബലാല്‍സംഗം ചെയ്തതിന് തെളിവുണ്ടായിരുന്നില്ല.

2011 ആഗസ്റ്റ് എട്ടിനാണ് മാനന്തവാടിയിലെ പാരലല്‍ കോളജ് വിദ്യാര്‍ഥിയായ പടിഞ്ഞാറത്തറ അനിതാ നിവാസില്‍ വിശ്വനാഥന്‍െറ മകള്‍ അനിതയെ കാണാതായത്. പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രദേശവാസിയായ മഞ്ഞൂറകളത്തില്‍ നാസറുമായി പെണ്‍കുട്ടിക്ക് ബന്ധമുള്ളതായി തെളിവ് ലഭിച്ചു.

ഒളിവിലായിരുന്ന ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് അനിതയെ സുഹൃത്ത് തെങ്ങുമുണ്ട എരട്ട ഗഫൂറിന്‍െറ സഹായത്തോടെ അപ്പപ്പാറ വനത്തിലെത്തിച്ച് മാനഭംഗപ്പെടുത്തുകയും കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തി കാട്ടില്‍ തള്ളുകയും സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കുകയും ചെയ്തതായി തെളിഞ്ഞത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :