അര്‍ഹരായ എല്ലാവര്‍ക്കും ഒരു രൂപയ്ക്ക് അരി നല്‍കുമെന്ന് ഭക്ഷ്യമന്ത്രി ടി എം ജേക്കബ് നിയമസഭയില്‍ അറിയിച്ചു. എന്നാല്‍ അര്‍ഹതയില്ലാത്തവരെ പട്ടികയില്‍ നിന്ന് ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍വരെ പട്ടികയില്‍ ഇടം നേടിയതായി പരാതി ഉയര്‍ന്നിട്ടുണ്ടെന്നും ഇത് ഗൌരവത്തോടെ കാണുമെന്നും ജേക്കബ് പറഞ്ഞു.