തന്നെ അപകീര്‍ത്തിപ്പെടാന്‍ ടി എം ജേക്കബ് ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മകന്‍ അരുണ്‍ കുമാര്‍. തനിക്കെതിരെ ഉന്നയിച്ച ആരോപണം അപകീര്‍ത്തിപരമാണെന്ന് ചൂണ്ടിക്കാട്ടി ജേക്കബിനെതിരെ അരക്കോടി രൂപയുടെ നഷ്‌പരിഹാരത്തിനാണ് അരുണ്‍ കുമാര്‍ നോട്ടീസ് നല്കിയിരിക്കുന്നത്.
അടിസ്ഥാനരഹിതവും അപകീര്‍ത്തികരവുമായ ആരോപണങ്ങള്‍ മൂന്നു ദിവസത്തിനകം പിന്‍വലിച്ചു ഖേദം രേഖപ്പെടുത്തിയില്ലെങ്കില്‍ ജേക്കബിനെതിരെ നഷ്‌ടപരിഹാരത്തിനു പുറമെ ക്രിമിനല്‍ കേസും ഫയല്‍ ചെയ്യുമെന്നു അരുണ്‍കുമാര്‍ വ്യക്തമാക്കുന്നു. അരുണ്‍ കുമാറിനു വേണ്ടി അഡ്വ. ചെറുന്നിയൂര്‍ ശശിധരന്‍ നായര്‍ ആണ് നോട്ടീസ് നല്കിയത്.
വിവാദമായ ഐസ്ക്രീംപാര്‍ലര്‍ കേസിന്റെ പുതിയ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ മുഖ്യമന്ത്രിയുടെ മകനും പങ്കുണ്ടെന്നായിരുന്നു ജേക്കബിന്റെ ആരോപണം.