പനി ബാധിത പ്രദേശങ്ങളില്‍ സൌജന്യ റേഷന്‍

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സംസ്ഥാനത്ത് പനി ബാധിത പ്രദേശങ്ങളിലുള്ളവര്‍ക്ക് ഒരു മാസത്തെ സൌജന്യ റേഷന്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ അറിയിച്ചു. തിരുവനന്തപുരത്ത് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

പനി ബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ആരോഗ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും. പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ശുചീ കരണപ്രവര്‍ത്തനങ്ങള്‍ നടത്താനും യോഗത്തില്‍ ധാരണയായി. അടിയന്തിര വൈദ്യസഹായത്തിനായി മൂന്ന് കോടി രൂപ അനുവദിക്കും.

അംഗന്‍ വാടി ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കാനുള്ള പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി. വര്‍ക്കര്‍മാര്‍ക്ക് 500 രൂപയും ഹെല്‍പര്‍മാര്‍ക്ക് 300 രൂ‍പയുമാണ് പെന്‍ഷന്‍ അനുവദിക്കുക. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന മല്‍സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് പട്ടികജാതി വിഭാഗത്തില്‍പെട്ടവര്‍ക്ക് നല്‍കുന്ന അതേ ആനുകൂല്യങ്ങള്‍ നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

2004ലെ ഷെഡ്യൂ‍ള്‍ അനുസരിച്ച് അരംഭിച്ചതും ഇപ്പോള്‍ നിശ്ചലാവസ്ഥയിലുള്ളതുമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ധനസഹായം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :