പത്താം കേരളനിയമസഭ 1996 മേയ് 14 ന് നിലവില്‍ വന്നു. ഇ. കെ. നായനാരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ 1996 മേയ് 20 ന് അധികാരമേറ്റു. പത്താം കേരള നിയമസഭയുടെ സ്പീക്കറായി എം. വിജയകുമാറിനെ 1996 മേയ് 30 ന് തെരഞ്ഞെടുത്തു.
സെക്രട്ടേറിയേറ്റിലെ നിയമസഭാ മന്ദിരത്തില്‍ കേരള നിയമസഭയുടെ അവസാനയോഗം ചേര്‍ന്നത് 1998 ജൂണ്‍ 29 ന് ആയിരുന്നു. പുതുതായി നിര്‍മ്മിച്ച നിയമസഭാ കോംപ്ളക്സിലെ നിയമസഭാഹാളില്‍ ആദ്യമായി യോഗം ചേര്‍ന്നത് 1998 ജൂണ്‍ 30-ന് ആണ്.
പതിനൊന്നാം കേരള നിയമസഭ
പതിനൊന്നാം കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് 2001 മേയ് 10 ന് നടന്നു.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു. ഡി. എഫ്. മുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചതിനെത്തുടര്‍ന്ന് ഇ. കെ. നായനാരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ 2001 മേയ് 13 ന് രാജി സമര്‍പ്പിക്കുകയും പത്താം കേരള നിയമസഭ 2001 മേയ് 16 ന് പിരിച്ചു വിടുകയും ചെയ്തു.
പതിനൊന്നാം കേരള നിയമസഭ 2001 മേയ് 16 - ന് നിലവില്‍ വന്നു. എ. കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ മേയ്-17 ന് അധികാരമേറ്റു.
പതിനൊന്നാം കേരള നിയമസഭയുടെ പ്രഥമ സമ്മേളനം 2001 ജൂണ്‍ അഞ്ചിന് കൂടി. നിയമസഭാ സ്പീക്കറായി വക്കം പുരുഷോത്തമന് ജൂണ്‍ ആറാം തീയതി തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ രണ്ടു തവണ നിയമസഭാ സ്പീക്കര്‍ പദവിയിലെത്തുന്ന ആദ്യ അംഗം എന്ന ബഹുമതിക്ക് വക്കം പുരുഷോത്തമന് അര്‍ഹനായി.
ഓഗസ്റ്റ് 29 നു എ കെ ആന്റണി രാജിവെച്ചു. 31 ന് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായി. തേറമ്പില്‍ രാമകൃഷ്ണന് പിന്നീട് സ്പീക്കറായി.