പാലക്കാട്

WEBDUNIA|
ചരിത്രം

പാലക്കാടിന്‍െറ പുരാതന ചരിത്രം അത്ര വ്യക്തമല്ലെങ്കിലും രണ്ടാം നൂറ്റാണ്ടിലോ മൂന്നാം നൂറ്റാണ്ടിലോ പല്ലവരാജവംശം മലബാര്‍ ആക്രമിച്ചെന്നും അവരുടെ ആസ്ഥാനമായിരുന്നു പാലക്കാടെന്നും ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു.

പല്ലവരാജവംശത്തിനു ശേഷം നിലവില്‍ വന്ന പെരുമാള്‍ വംശം നൂറ്റാണ്ടുകളോളം മലബാര്‍ പ്രദേശം അടക്കിവാണു. അവര്‍ക്കു ശേഷം മലബാല്‍ പല ചെറിയ രാജ്യങ്ങളായി പിരിയുകയും പാലക്കാട് സേകരിവര്‍മ്മമാരുടെ കൈകളിലാവുകയും ചെയ്തു.

പതിനെട്ടാം നൂറ്റാണ്ടിന്‍െറ മധ്യപകുതിയില്‍ കോഴിക്കോട് സാമൂതിരി പാലക്കാട്ടാക്രമിച്ചപ്പോള്‍ നിലവിലുണ്ടായിരുന്ന രാജവംശം മൈസൂര്‍ പടയുടെ സഹായം തേടി. താല്‍ക്കാലികമായി സാമൂതിരിയെ തുരത്താനായെങ്കിലും ക്രമേണ മലബാര്‍ പ്രദേശം മുഴുവനും മൈസൂര്‍ പടയുടെ വരുതിയില്‍ വരുകയാണുണ്ടായത്.

ശ്രീരംഗപട്ടണം ഉടന്പടിയനുസരിച്ച് മലബാര്‍ പ്രദേശം ടിപ്പുസുല്‍ത്താന്‍ ബ്രിട്ടീഷ് ഗവണ്‍മെന്‍റിനു കൈമാറിയപ്പോള്‍ പാലക്കാടും അതിലുള്‍പ്പെട്ടിരുന്നു. തുടര്‍ന്ന് മലബാര്‍ പ്രദേശം മദ്രാസ് പ്രവിശ്യയില്‍ ലയിക്കുകയായിരുന്നു.

1866ല്‍ തന്നെ പാലക്കാട്മുനിസിപ്പാലിറ്റി രൂപം കൊണ്ടിരുന്നു. സ്വാതന്ത്ര്യലワാനന്തരം 1957ല്‍ പാലക്കാട് ജില്ല നിയമപരമായി നിലവില്‍ വന്നു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :