തിരുവനന്തപുരം

WEBDUNIA|
ചരിത്രം

വിഷ്ണുഭഗവാന്‍ ശയിക്കുന്ന അനന്തസര്‍പ്പത്തിന്‍െറ നഗരം എന്നാണ് തിരുവനന്തപുരം അറിയപ്പെടുന്നത്.

പത്മനാഭ ദാസന്മാരായ തിരുവിതാംകൂര്‍ രാജ പരന്പരയിലെ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവാണ് ആധുനിക തിരുവനന്തപുരത്തിന്‍െറ ശില്പിയായി അറിയപ്പെടുന്നത്. സ്വാതിതിരുനാളിന്‍െറ ഭരണകാലത്ത് മാര്‍ത്താണ്ഡവര്‍മ്മ തുടങ്ങിവെച്ച പരിഷ്ക്കാരങ്ങള്‍ പൂര്‍ണ്ണതയിലെത്തി.

ആയില്യം തിരുനാളും ശ്രീമൂലം തിരുനാളും പ്രജകളുടെ വിദ്യാഭ്യാസകാര്യങ്ങളിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്. അതിനായി അനവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവര്‍ ആരംഭിച്ചു. ഇന്ത്യയിലാദ്യമായി ഒരു അസംബ്ളി സ്ഥാപിച്ചതിനുള്ള ബഹുമതി ശ്രീമൂലം തിരുനാളിനുളളതാണ്.

1936- ല്‍ ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ നടത്തിയ ക്ഷേത്ര പ്രവേശന വിളംബരം അനിവാര്യമായ സാമൂഹ്യമാറ്റത്തിനു വേണ്ടിയുള്ള കാഹളമായിരുന്നു.

സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം തിരുവിതാംകൂര്‍ സംസ്ഥാനം ഇന്ത്യന്‍ ഗവണ്‍മെന്‍റില്‍ ലയിക്കുകയും 1956-ല്‍ തിരുവനന്തപുരം തലസ്ഥാനമായി കേരള സംസ്ഥാനം രൂപം കൊള്ളുകയും ചെയ്തു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :