കൊല്ലം

WEBDUNIA|
സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍

ഓച്ചിറ : കൊല്ലം നഗരത്തില്‍ നിന്ന് 34 കിലോമീറ്ററകലെ സ്ഥിതി ചെയ്യുന്ന ഇവിടം ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ്. ഇവിടെയുള്ള പ്രസിദ്ധമായ പരബ്രഹ്മ ക്ഷേത്രത്തില്‍ പ്രതിഷ്ഠ ഒന്നും ഇല്ല. പ്രപഞ്ചത്തിന്‍െറ ആത്മാവിനെയാണ് ഈ ക്ഷേത്രം പ്രതിനിധീകരിക്കുന്നത്.

തെന്മല: കൊല്ലം നഗരത്തിന്, കിഴക്ക് 66 കിലോമീറ്ററകലെയുള്ള ഈ പ്രദേശം പ്രകൃതിയുടെ വന്യമായ ഭംഗി കൊണ്ട് അനുഗ്രഹീതമാണ്. കാപ്പിത്തോട്ടങ്ങളും റബ്ബര്‍ എസ്റ്റേറ്റുകളും പിന്നെ തഴച്ചുവളരുന്ന മറ്റു മരങ്ങളും ഈ പ്രദേശത്തിന് മനോഹാരീത കൂട്ടുന്നു.

ജടായുപ്പാറ: രാവണന്‍ സീതയെ പുᅲകവിമാനത്തില്‍ തട്ടികൊണ്ട് പോവുന്പോള്‍ അത് തടയാന്‍ ശ്രമിച്ച ജടായു ഈ പാറയിലാണ് തളര്‍ന്ന് വീണതെന്ന് വീശ്വസിക്കപ്പെടുന്നു.

മയ്യനാട് : ഒട്ടനവധി ഹിന്ദു ആരാധനാലയങ്ങളുള്ള ഒരിടമാണ് മയ്യനാട്. ഉമയനല്ലൂരിലെ സുബ്രഹ്മണ്യക്ഷേത്രം ശങ്കരാചാര്യര്‍ സ്ഥാപിച്ചതാണെന്നൊരു ഐതീഹ്യമുണ്ട്.

മാതാ അമൃതാനന്ദമയിയുടെ ആശ്രമം: ലോകമൊട്ടുക്ക് സമാധാനത്തിന്‍െറയും സ്നേഹത്തിന്‍െറയും സന്ദേശമെത്തിക്കാന്‍ കഷ്ടപ്പെടുന്ന മാതാ അമൃതാനന്ദമയിയുടെ ആശ്രമം കൊല്ലം ജില്ലയിലെ വള്ളിക്കാവിലാണ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :