കൊല്ലം

WEBDUNIA|
ചരിത്രം

പുരാതനകാലം മുതല്‍ക്കേ കൊല്ലം ഒരു അന്തര്‍ദേശീയ കച്ചവടനഗരമായാണ് അറിയപ്പെട്ടിരുന്നത്. അറബികളും റോമാക്കാരും ചൈനാക്കാരും ഇവിടെ കച്ചവടാവശ്യത്തിനായി വന്നുകൊണ്ടിരുന്നതായി ചരിത്രം പറയുന്നു. നാവികരായ മാര്‍ക്കോ പോളോയും ഇബാന്‍ ബത്തൂത്തയും കൊല്ലമെന്ന കച്ചവട നഗരത്തെപ്പറ്റി അവരുടെ പുസ്തകങ്ങളില്‍ പലയിടത്തായി പരാമര്‍ശിക്കുന്നുണ്ട്.

ഒന്‍പതാം നൂറ്റാണ്ടോടുകൂടിയാണ് കൊല്ലം നഗരത്തിന് ചരിത്രപ്രാധാന്യം കൈ വരുന്നത്. വേണാട് രാജവംശത്തിലെ രാജാമാര്‍ത്താണ്ടവര്‍മ്മ 825 എഡിയില്‍ മലയാളവര്‍ഷം ആരംഭിച്ചുകൊണ്ട് കൊല്ലം ജില്ലയ്ക്ക് കേരള ചരിത്രത്തില്‍ ഒരു സുപ്രധാനസ്ഥാനം നേടിക്കൊടുത്തു. മലയാളവര്‍ഷത്തിന് മാര്‍ത്താണ്ഡവര്‍മ്മയിട്ട പേര്"കൊല്ലം വര്‍ഷം' ലോപിച്ചാണ് കൊല്ലവര്‍ഷമാവുന്നത്.

സാംസ്ക്കാരിക കേരളത്തിന് കൊല്ലം ജില്ലയുടെ സംഭാവനകള്‍ ഏറെ വലുതാണ്. കഥകളി വളരെയെറെ കടം കൊണ്ടിട്ടുള്ള രാമനാട്ടമെന്ന കലാരൂപത്തിന്‍െറ ഉത്ഭവസ്ഥാനം ഇവിടമാണ്.

സ്വാതന്ത്ര്യസമര ചരിത്രത്തിലും കൊല്ലം അതുല്യമായൊരു പങ്ക് വഹിച്ചിട്ടുണ്ട്. കൊല്ലം കേന്ദ്രമാക്കിയാണ് വേലുത്തന്പിദളവ ബ്രിട്ടീഷുകാര്‍ക്കെതിരായി പോരാടിയത്.

ഇന്ന് കൊല്ലം ജില്ല കേരളത്തിലെ പ്രധാന കച്ചവടകേന്ദ്രങ്ങളിലൊന്നാണ്. കേരളത്തിന്‍െറ പ്രധാന കയറ്റുമതിയുല്പന്നങ്ങളിലൊന്നായ കശുവണ്ടി ഏറ്റവുമധികം ഉല്‍പ്പാദിപ്പിക്കുന്നത് കൊല്ലം ജില്ലയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :