കുമരകം :കോട്ടയം നഗരത്തില്‍ നിന്ന് പത്ത് കിലോമീറ്ററകലെ സ്ഥിതിചെയ്യുന്ന വേന്പനാട്ടു കായല്‍ ബോട്ടിംഗിന് അത്യുത്തമമാണ്.
ഭരണങ്ങാനം :അല്‍ഫോന്‍സ പുണ്യവാളത്തിയുടെ ഭൗതികാവശിഷ്ടം അടക്കം ചെയ്തിരിക്കുന്ന ഭരണങ്ങാനം കൃസ്ത്യാനികളുടെ പുണ്യസ്ഥലങ്ങളിലൊന്നാണ്.
ഇലവീഴ പൂഞ്ചിറ:മാങ്കുന്ന്, കുടയത്തൂര്‍മല, തോണിപ്പാറ തുടങ്ങിയ കുന്നുകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന പൂഞ്ചിറ ട്രെക്കിംഗിന് അനുയോജ്യമായ ഒരു ഭൂപ്രദേശമാണ്.
വൈക്കം :കോട്ടയം നഗരത്തില്‍ നിന്ന് 40 കി.മീറ്ററകലെ സ്ഥിതി ചെയ്യുന്ന വൈക്കത്തന്പലം വളരെ പ്രസിദ്ധമാണ്. ഇവിടത്തെ പന്ത്രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവം അവസാന നാളിലെ ആറാട്ടും ഒട്ടനവധി ഭക്തരെ ആകര്‍ഷിക്കുന്നു.
മാന്നാനം :ചാവറ കുരിയാക്കോസ് ഏലിയാസച്ചന്‍െറ ഭൗതികാവശിഷ്ടം അടക്കം ചെയ്യപ്പെട്ടിരിക്കുന്ന മാന്നാനം സെന്റ് ജോസഫ് പള്ളി ഒട്ടനവധി വിശ്വാസികള്‍ സന്ദര്‍ശിക്കുന്ന സ്ഥലമാണ്