1. വാര്‍ത്താലോകം
  2. ധനകാര്യം
  3. കേരള ബജറ്റ് 2017-18
  4. Thomas Issac budget speech

കേരള ബജറ്റ് 2017: പ്രവാസികളുടെ പുനരധിവാസത്തിന് 18 കോടി, കുടുംബശ്രീക്ക് 161 കോടി രൂപ

പ്രവാസികളുടെ പുനരധിവാസത്തിന് 18 കോടി

Live Kerala Budget Malayalam
പ്രവാസികളുടെ പുനരധിവാസത്തിനും നൈപുണിവികസനത്തിനും 18 കോടി രൂപ അനുവധിച്ചതായി ധനമന്ത്രി അറിയിച്ചു. ഇതിനായി പ്രവാസികളുടെ ഓൺലൈൻ ഡാറ്റാബേസ് തയ്യാറാക്കും. റജിസ്റ്റർ ചെയ്യുന്നവർക്ക് ഇൻഷുറൻസ് പാക്കേജ് അനുവധിക്കുമെന്നും ഇതിന് മാത്രമായി അഞ്ചു കോടിരൂപ വകയിരുത്തിയതായും എല്ലാ വിദേശമലയാളികളെയും ഇതിൽ റജിസ്റ്റർ ചെയ്യിക്കാൻ പദ്ധതി തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. 
 
കുടുംബശ്രീക്ക് 161 കോടി രൂപയുടെ അധികവകയിരുത്തല്‍ നടത്തിയതായും മന്ത്രി അറിയിച്ചു‍. സ്ത്രീകള്‍ക്ക് പ്രത്യേക ഘടകമോ ഗുണഭോക്താക്കളോ ആയ 104 സ്‌കീമുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു‍. ഇതിനായി അടങ്കല്‍ 13,400 കോടിരൂപ അനുവധിച്ചു.  ഫോറസ്റ്റ് പ്ലാന്റേഷനുകളുടെയും പശ്ചാത്തലസൗകര്യങ്ങളുടെയും വികസനത്തിന് 25 കോടി രൂപയും അനുവധിച്ചതായി മന്ത്രി വ്യക്തമാ‍ാക്കി
 
എസ് എന്‍ ഡി പി ട്രസ്റ്റിന്റെ ശിവഗിരി കൺവെൻഷൻ സെന്റർ പൂർത്തിയാക്കുന്നതിനായി അവസാന ഗഡുവായി എട്ടു കോടി രൂപ നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്. പൊതുവിദ്യാലയങ്ങളിൽ 45,000 ഹൈടെക് ക്ലാസ് മുറികള്‍ നിര്‍മ്മിക്കുന്നതിനായി 500 കോടി രൂപ നീക്കിവെച്ചതാ‍യും അദ്ദേഹം പറഞ്ഞു. അക്കാദമി ഓഫ് മാജിക്കൽ സയൻസിന് ഒരു കോടി രൂപ അനുവധിച്ചിട്ടുണ്ട്. ബിനാലെയ്ക്ക് സ്ഥിരം വേദി ഒരുക്കുന്നതിനായി സര്‍ക്കാര്‍ അ‍ഞ്ച് ഏക്കർ സ്ഥലം ഏറ്റെടുക്കും. ഇതിനായി രണ്ടു കോടി രൂപ വകയിരുത്തി. ആലപ്പുഴയിലെ ആസ്പിൻവാൾ ഫാക്ടറി ഏറ്റെടുത്ത് സാസ്കാരിക സുമുച്ചയമാക്കുന്നതിന് കിഫ്ബി 100 കോടി രൂപ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.   
 
സംസ്ഥനത്ത് കെഎസ്ഇബി പ്രസരണ ശൃംഖല നവീകരിക്കുന്നതിനായി കിഫ്ബി ധനസഹായം ഉറപ്പാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. മാർച്ച് 31 ന് മുമ്പായി കേരളത്തിലെ എല്ലാ വീടുകളും വൈദ്യുതീകരിക്കുമെന്നും വൈദ്യുതി മേഖലയ്ക്കായി 1565 കോടി രൂപ വകയിരുത്തിയതായും അദ്ദേഹം പറഞ്ഞു. ശബരിമല മാസ്റ്റർ പ്ലാനിന് 25 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. കേരളത്തെ അഗതിരഹിത സംസ്ഥാനമാക്കുന്നതിന്റെ ഭഗമായി ഒരു ലക്ഷം ഭവനരഹിതര്‍ക്ക് വീട് നിര്‍മിച്ച് നല്‍കുമെന്നും ധനമന്ത്രി അറിയിച്ചു.
About Writer
സജിത്ത്
അടുത്ത ലേഖനം
ഒ എൻ വി സ്മാരക സാംസ്കാരിക സമുച്ചയത്തിന് 5 കോടി