കാര്‍ഗില്‍ വിഷയത്തില്‍ നവാസ് ഷെരീഫ് പൂര്‍ണ്ണമായും ഇരുട്ടിലായിരുന്നു !

ജോര്‍ജി സാം| Last Modified വെള്ളി, 24 ജൂലൈ 2020 (10:54 IST)
കാര്‍ഗില്‍ യുദ്ധത്തെ കുറിച്ച് അന്നത്തെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് കാര്യമായി അറിവുണ്ടായിരുന്നില്ലെന്ന് പിന്നീട് ഐസ്ഐ മുന്‍ ജനറല്‍ ലെഫ്റ്റനന്‍റ് ജംഷദ് ഗുത്സര്‍ കിയാനി വെളിപ്പെടുത്തിയിരുന്നു. സ്വകാര്യ ടെലിവിഷന്‍ ചാനലായ ജിയോ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് തുറന്നുപറഞ്ഞത്.

യുദ്ധത്തെ കുറിച്ചുള്ള വിവരങ്ങള്‍ നവാസ് ഷെരീഫില്‍ നിന്നും മറച്ച് വയ്ക്കാനാണ് സൈനിക നേതൃത്വം ശ്രമിച്ചതെന്ന് കിയാനി ആ അഭിമുഖത്തില്‍ വ്യക്‍തമാക്കുകയുണ്ടായി. കാര്‍ഗില്‍ യുദ്ധത്തില്‍ പാകിസ്ഥാന്‍ പൂര്‍ണ്ണ പരാജയമായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഐ എസ് ഐ യില്‍ പ്രവര്‍ത്തിച്ചിരുന്നതിനാല്‍ എല്ലാ ആഴ്ചയും താന്‍ വിവരങ്ങള്‍ സുരക്ഷാ ഏര്‍പ്പാടുകളുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങള്‍ക്ക് കൈമാറിയിരുന്നുവെന്നും കിയാനി പറഞ്ഞു. കാര്‍ഗില്‍ യുദ്ധം സംബന്ധിച്ച് വിവരങ്ങള്‍ കൈമാറുന്ന ഉന്നതതല യോഗത്തില്‍ സേനാ മേധാവികള്‍ എല്ലാ യോഗത്തിലും ഉണ്ടായിരുന്നെങ്കിലും പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫ് മൂന്ന് യോഗത്തില്‍ മാത്രമേ സംബന്ധിച്ചിരുന്നുള്ളൂ.

എന്നാല്‍, പ്രധാനമന്ത്രി എന്ന നിലയില്‍ നവാസ് ഷെരീഫിനെ ഉന്നതതല യോഗത്തില്‍ പങ്കെടുപ്പിക്കേണ്ടതായിരുന്നെങ്കിലും അതുണ്ടായില്ലെന്നും കിയാനി അഭിപ്രായപ്പെട്ടു. വാസ്‌തവത്തില്‍ കാര്‍ഗില്‍ വിഷയത്തില്‍ നവാസ് പൂര്‍ണ്ണമായും ഇരുട്ടിലായിരുന്നു!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :