1GB സൌജന്യ ഡാറ്റ തരും ഗൂഗിള്‍ - റിലയന്‍സ്!

Google
മുംബൈ| WEBDUNIA| Last Modified തിങ്കള്‍, 23 ഏപ്രില്‍ 2012 (12:59 IST)
PRO
PRO
ഗൂഗിളിന്റെ മേല്‍‌നോട്ടത്തില്‍ വികസിപ്പിച്ചെടുത്ത ആന്‍‌ഡ്രോയിഡ് മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവത്തിക്കുന്ന മൊബൈലുകള്‍ വിപണിയില്‍ എത്തിക്കുന്നതിന് ഇന്ത്യയില്‍ റിലയന്‍‌സ് കമ്യൂണിക്കേഷന്‍‌സ് സഹായിക്കും. സാം‌സങ്ങ് അടക്കം നിരവധി മൊബൈല്‍ കമ്പനികള്‍ ആന്‍‌ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ വില്‍‌ക്കുന്നുണ്ടെങ്കിലും റിലയന്‍സ് രംഗത്തെത്തുന്നതോടെ ആന്‍‌ഡ്രോയിഡ് വിപണി ഇന്ത്യയില്‍ ചൂടുപിടിക്കും എന്ന് കരുതുന്നു.

ആന്‍ഡ്രോയ്ഡ്‌ മൊബൈല്‍ ഓപറേറ്റിംഗ്‌ സംവിധാനവും, ഗൂഗിള്‍ മൊബെയില്‍ സേവനങ്ങളും ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് എത്തിക്കാനാണ് റിലയന്‍‌സുമായി ഗൂഗിള്‍ കരാറില്‍ ഒപ്പിട്ടിരിക്കുന്നത്. ഗൂഗിളുമായി കരാറില്‍ ഏര്‍പ്പെടുന്ന പ്രഥമ ഇന്ത്യന്‍ ടെലികോം കമ്പനിയാണ്‌ റിലയന്‍സ്‌ കമ്യൂണിക്കേഷന്‍സ്‌ എന്ന കാര്യം ശ്രദ്ധേയമാണ്. രാജ്യത്ത് പല മൊബൈല്‍ സേവനദാതാക്കള്‍ ഉണ്ടെങ്കിലും എവിടെപ്പോയാലും റേഞ്ച് എന്ന കോണ്‍‌സപ്റ്റുമായി റിലയന്‍‌സ് മുന്‍‌നിരയില്‍ തന്നെ ഉള്ള കമ്പനിയാണ്.

ആന്‍ഡ്രോയ്ഡ്‌ സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് റിലയന്‍‌സില്‍ നിന്ന് ഉപയോക്താക്കള്‍ക്ക്‌ ഓരോ മാസവും 3ജി പ്ലാനില്‍ ഒരു ജിബി സൗജന്യ ഉപയോഗം ലഭിക്കും. സ്മാര്‍ട്ട്‌ഫോണിന്റെ ഉപഭോഗം രാജ്യത്ത്‌ വര്‍ധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തിലാണ്‌ ഗൂഗിളും റിലയന്‍സും കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. മാത്രമല്ല, റിലയന്‍സ്‌ നെറ്റ്‌വര്‍ക്കില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയ്ഡ്‌ സ്മാര്‍ട്ട്‌ഫോണുകള്‍ അടുത്ത രണ്ടു കൊല്ലത്തിനുള്ളില്‍ വിപണിയിലെത്തും.

മുപ്പത് കോടി രൂപയാണ് റിലയന്‍സും ഗൂഗിളും ഇതിന് വേണ്ടി ചെലവിടുക. പല രാജ്യങ്ങളിലും ഗൂഗിള്‍ അവിടങ്ങളിലെ ടെലികോം സേവന ദാതാക്കളുമായി ഇതേ തരത്തിലുള്ള കരാറില്‍ ഒപ്പിട്ടിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :