സോണിയുടെ മൂന്ന് സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍

WEBDUNIA|
PRO
PRO
പ്രമുഖ ഇലക്‌ട്രോണിക്‌ നിര്‍മ്മാതാക്കളായ സോണി ഇന്ത്യയില്‍ മൂന്നു പുതിയ സ്‌മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിച്ചു. എക്‌സ്‌പേരിയ യു, എക്‌സ്‌പേരിയ പി, എക്‌സപേരിയ സോളാര്‍ എന്നീ മോഡലുകളാണ് സോണി പുറത്തിറക്കിയത്‌.

സോണി എക്‌സ്‌പേരിയ യുവിന് 17,399 രൂപയാണ്‌ വില. 26,799 രൂപയാണ്‌ സോണി എക്‌സ്‌പേരിയ പിയുടെ വില. 20,449 രൂപയാണ്‌ സോണി എക്‌സ്‌പേരിയ സോളാറിന്റെ വില.

സോണി എക്‌സ്‌പേരിയ യുവില്‍ 3.5 ഇഞ്ച്‌ സ്‌ക്രാച്ച്‌ റെസിസ്‌റ്റന്റ്‌ ടിഎഫ്‌ടി ടച്ച്‌സ്‌ക്രീന്‍, ഒരു ജിഗാഹെര്‍ട്‌സ്‌ എസ്‌ടിഇ യു8500 ഡ്യൂവല്‍കോര്‍ പ്രോസസര്‍, ആന്‍ഡ്രോയ്‌ഡ്‌ 2.3 ജിഞ്ചര്‍ബ്രഡ്‌ ഓപ്പറേറ്റിംഗ്‌ സിസ്‌റ്റം(ആവശ്യമെങ്കില്‍ ഐസ്‌ക്രീം സാന്‍ഡ്‌വിച്ചിലേക്ക്‌ അപ്‌ഗ്രേഡ്‌ ചെയ്യാം) എന്നീ സവിശേഷതകളാണ് ഉള്ളത്. അഞ്ച്‌ മെഗാപിക്‌സല്‍ ക്യാമറ, എട്ട്‌ ജിബി ഇന്റേണല്‍ മെമ്മറി, 512 എംബി റാം തുടങ്ങിയവയും ഇതിന്റെ സവിശേഷതകളാണ്.

നാല് ഇഞ്ച്‌ സ്‌ക്രാച്ച്‌ റെസിസ്‌റ്റന്റ്‌ ടിഎഫ്‌ടി ടച്ച്‌സ്‌ക്രീന്‍, ഒരു ജിഗാഹെര്‍ട്‌സ്‌ യു8500 ഡ്യൂവല്‍കോര്‍ പ്രോസസര്‍, മെഗാപിക്‌സല്‍ ക്യാമറ, 16 ജിബി ഇന്റേണല്‍ മെമ്മറി, ഒരു ജിബി റാം തുടങ്ങിയവയാണ്‌ എക്‌സ്‌പേരിയ പിയുടെ സവിശേഷതകള്‍.

ഒരു ജിഗാഹെര്‍ട്‌സ്‌ ഡ്യൂവല്‍കോര്‍ പ്രോസസര്‍, അഞ്ച്‌ മെഗാപിക്‌സല്‍ ക്യാമറ, എട്ട്‌ ജിബി ഇന്റേണല്‍ മെമ്മറി, 3.7 ഇഞ്ച്‌ സ്‌ക്രാച്ച്‌ റെസിസ്‌റ്റന്റ്‌ ടിഎഫ്‌ടി ടച്ച്‌സ്‌ക്രീന്‍ തുടങ്ങിയവയാണ് സോണി എക്‌സ്‌പേരിയ സോളാറിന്റെ സവിശേഷതകള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :