ലണ്ടന്‍|
VISHNU.NL|
Last Updated:
വെള്ളി, 9 മെയ് 2014 (18:35 IST)
നിത്യേനെ ഒരു നേരമെങ്കിലും ഗൂഗിള്‍ എന്ന പദം കാണത്തവരുണ്ടൊ ഈ ടെക് ലോകത്ത് എന്നു ചോദിച്ചാല്‍ ഒരു പക്ഷെ വിരലിലെണ്ണവുന്നവരൊഴിച്ചാല്‍ കൂടുതലും ഗൂഗിളിനെ സ്വന്തം അവയവം ആയി കാണുന്നവരാണ്.
നില്‍ക്കാനൊരിടം നല്‍കു ഞാനീ ലോകത്ത തന്നെ മാറ്റിത്തരാം എന്നു പറഞ്ഞ് വിഖ്യാത ശാസ്ത്രഞ്ജന്‍ ആര്‍ക്കിമിഡീസ് ലോകത്തെ മാറ്റിമറിച്ചെങ്കില്‍ ഭൌതികമായി ഈ ലോകത്ത് തന്നെ ഇല്ലത്ത ഗൂഗിള്‍ ഇന്ന് ലോകത്തെ മാറ്റി മറിച്ചു കൊണ്ടിരിക്കുന്നു.
ലോകത്ത് ഏഴ് അത്ഭുതങ്ങളുണ്ടെന്നാണ് വയ്പ്പ്. എന്നാല്‍ ഗൂഗില്‍ ലോകത്തിന്‍ നല്‍കുന്നത് അനന്തകോടി അത്ഭുതങ്ങള്‍, അറിവുകള്‍, മാറ്റങ്ങള്‍... എന്തിനേറെ പറയുന്നു ഇനി ലോകം ഗൂഗിള്‍ എന്ന ആറ് ഇംഗ്ലീഷ് വാക്കിനുള്ളില്‍ കിടന്ന് തിരിയാന്‍ പോകുന്നു..
എന്തിനാണ് ഇത്രയേറെ പുകഴ്ത്താനായി ഗൂഗിളിലുള്‍ലതെന്ന് ചോദിച്ചേക്കാം. ലോകത്തെ മാറ്റിമറിക്കനായി 7 വമ്പന്‍ പദ്ധതികളാണ് ഗൂഗിള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ലോകത്തെ കണ്മുന്നിലെത്തിക്കുന്ന ഗൂഗിള്‍ ഗ്ലാസ്, ഡ്രൈവര്‍ വേണ്ടാത്ത കാര്‍ തുടങ്ങിയ് പദ്ധതികള്‍ ഇപ്പൊള്‍ തന്നെ മാറ്റത്തിന്റെ കാറ്റുമായി എത്തിയിട്ടുണ്ട്.
2012 മുതല്‍ പറഞ്ഞുകേള്‍ക്കുന്ന ഒരു പ്രൊജക്ടാണ് ഡ്രൈവറില്ലാത്ത കാര്‍. ഡ്രൈവറില്ലാതെ ഓടുന്ന കാറുകള്‍ ഗൂഗിള്‍ തിരിക്കേറിയ നഗരങ്ങളിലുമിറക്കിയിട്ടുണ്ട്. ഈ പരീക്ഷണം വിജയകരമാണെന്നാണ് ഗൂഗിള്‍ പറയുന്നത്. 2016ഒടെ പൊതുജനത്തില്‍ ഈ പരീക്ഷണം എത്തുമെന്നാണ് സൂചന.
തിരക്കേറിയ നഗരനിരത്തുകളില്‍ കാല്‍നട യാത്രക്കാരെയും മറ്റും തിരിച്ചറിയുകയെന്ന വല്ലുവിളി ഏറ്റെടുക്കാന്‍ പോന്ന നിലയിലേക്ക് കാറുകളില്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്തുകഴിഞ്ഞതായും ഗൂഗിള്‍ അവകാശപ്പെടുന്നു.