ചൊവ്വയില്‍ പ്രകാശബിന്ദു: ശാസ്ത്ര ലോകം ആകാംക്ഷയില്‍
ഹ്യൂസ്റ്റണ്‍|
WEBDUNIA|
PRO
PRO
ചൊവ്വയുടെ ഉപരിതലത്തില്‍ നിഗൂഢമായ പ്രകാശ ബിന്ദുവിനെ കണ്ടെത്തി എന്ന വാര്‍ത്ത ശാസ്ത്ര ലോകത്തിന് ആകാംക്ഷ സമ്മാനിച്ചു. ചൊവ്വയിലൂടെ ചുറ്റിക്കറങ്ങുന്ന അമേരിക്കന്‍ പര്യവേക്ഷണ വഹനമായ ക്യൂരിയോസിറ്റി അയച്ച ചിത്രത്തിലാണ് നിഗൂഢമായ പ്രകാശബിന്ദു കണ്ടെത്തിയത്.
നാസയുടെ ആസ്ഥാനമായ ഹ്യൂസ്റ്റണില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഒരു പത്രമാണ് പ്രസ്തുത ചിത്രം പ്രസിദ്ധീകരിച്ചത്. ചിത്രം ഇന്റെര്‍ നെറ്റില്‍ വ്യപകമായി പ്രചരിച്ചതോടെ ഇതിനെ സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളും ശാസ്ത്രലോകത്ത് പ്രചരിക്കുന്നുണ്ട്.
ഇത് അന്യഗ്രഹ ജീവികളുടെ വാഹനം ഇന്ധനം നിറച്ചതിനു ശേഷം ഉയര്‍ന്നതിന്റെ ചിത്രമാകാമെന്നാണ് യുഎഫ്ഒ സൈറ്റിംഗ്സ് ഡെയ്‌ലി എന്ന പ്രസിദ്ധീകരണം അഭിപ്രായപ്പെട്ടത്. എന്നാല്‍ ക്യൂരിയോസിറ്റിയുടെ രണ്ടു കൈകളിലെ ക്യാമറകളില്‍ വലതുകൈയിലെ ക്യാമറയാണ് ചിത്രമെടുത്തിരിക്കുന്നത്. അതുകൊണ്ട് ഇതൊരു കോസ്‌മിക് രശ്മി പതിച്ചതിന്റെ ചിത്രമാകാമെന്നാണ് ഒരു സംഘം ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടത്.
ഇതേപ്പറ്റി അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ ഇതുവരെ വിശദീകരണമൊന്നും നല്‍കിയിട്ടില്ല. കിംബര്‍ലി എന്ന് ശാസ്‌ത്രജ്ഞര്‍ പേരിട്ടിട്ടുള്ള മലയടിവാരത്തില്‍ കുത്തനെ കാണുന്ന പ്രകാശത്തിന്റെതാഴ്‌ഭാഗം പരന്നും മുകളിലേക്ക് ഉയര്‍ന്നിട്ടുമാണ്.