യൂട്യൂബില്‍ പിസി ജോര്‍ജ്ജും സുരാജും നാറി!

തിരുവനന്തപുരം| WEBDUNIA|
PRO
PRO
യൂട്യൂബ് ഉണ്ടാക്കിയവനെ അല്ലെങ്കില്‍ വീഡിയോ ഷെയറിംഗ് സൈറ്റ് ഉണ്ടാക്കുന്നവരെ കയ്യില്‍ കിട്ടിയാല്‍ ഒന്ന് പെരുമാറാന്‍ പല പ്രമുഖരുടെയും കൈ തരിക്കും. മമ്മൂട്ടി തൊട്ട് മങ്കാ മഹേഷ് - സുരാജ് വെഞ്ഞാറമൂട് വരെയുള്ള സിനിമാ-സീരിയല്‍ താരങ്ങളും പിസി ജോര്‍ജ്ജ് അടക്കമുള്ള രാഷ്ട്രീയ നേതാക്കളും ഈ പ്രമുഖരുടെ പട്ടികയില്‍ പെടാം. കഴിഞ്ഞ ആഴ്ചത്തെ യൂട്യൂബ് താരം പൃഥിരാജ് ആയിരുന്നുവെങ്കില്‍ ഇത്തവണ ഈ സ്ഥാനം കയ്യടക്കിയിരിക്കുന്നത് സുരാജ് വെഞ്ഞാറമൂടും പിസി ജോര്‍ജ്ജുമാണ്. കാറിന്റെ പിന്‍‌സീറ്റിലിരുന്ന് മദ്യലഹരിയില്‍ ഒരു പെണ്‍‌കുട്ടിയെ ചുംബിക്കുന്ന സുരാജ് വെഞ്ഞാറമൂടിന്റേതെന്ന് തോന്നിക്കുന്ന വീഡിയോയും ഇലക്‌ട്രിസിറ്റി ഓഫീസില്‍ കയറി കേട്ടാലറയ്ക്കുന്ന തെറിപ്രയോഗം നടത്തുന്ന പിസി ജോര്‍ജ്ജിന്റേതെന്ന് തോന്നിക്കുന്ന വീഡിയോയുമാണ് യൂട്യൂബിനെ ഈയാഴ്ച മലയാളികള്‍ക്ക് പ്രിയങ്കരമാക്കുന്നത്.

‘സുരാജ് വെഞ്ഞാറമൂട് സ്കാന്‍ഡല്‍’ എന്ന് യൂട്യൂബില്‍ ടൈപ്പുചെയ്താല്‍ സുരാജിന്റെ സാഹസ വീഡിയോ കാണാം. കഴിഞ്ഞവര്‍ഷം ഓക്‌ടോബറിലാണ് ‘നോയല്‍‌ഈസ്‌ഗുഡ്’ എന്ന യൂസര്‍ ഈ വീഡിയോ അപ്‌ലോഡ് ചെയ്തതെങ്കിലും പറവൂരിലെ പ്രായപൂര്‍ത്തിയാകാത്തെ പെണ്‍‌കുട്ടിയെ അച്ഛന്‍ തന്നെ പ്രമുഖര്‍ക്ക് കാഴ്ചവച്ച വാര്‍ത്ത പുറത്ത് വന്നതോടെയാണ് ഈ വീഡിയോ പ്രിയങ്കരമായത്. മുപ്പതിനായിരം പേര്‍ ഇതുവരെ ഈ വീഡിയോ കണ്ടിട്ടുണ്ട്. വീഡിയോയിലുള്ള കുടിച്ചുപൂസായ ആള്‍ സുരാജ് വെഞ്ഞാറമൂടിനെ പോലെ തോന്നിക്കുമെങ്കിലും ഇത് ശരിക്കും സുരാജ് ആണോ എന്നറിയില്ല. സുരാജും ഈ വീഡിയോയെ പറ്റി ഇതുവരെ പ്രതികരിച്ചിട്ടില്ല. ‘എ സര്‍ട്ടിഫിക്കറ്റ് വീഡിയോ’ ആയതിനാല്‍ കാണുന്നതിന് മുമ്പ് രണ്ടുവട്ടം ചിന്തിക്കുക.

‘പിസി ജോര്‍ജ്ജ് റോക്ക്‌സ് ഇന്‍ കെ‌എസ്‌ഇ‌ബി ഓഫീസ്’ എന്ന് തെരയേണ്ട താമസം ചെവി പൊത്തി ഓടാന്‍ പാകത്തിലുള്ള മുട്ടന്‍ തെറികളുള്ള ഒരു വീഡിയോ യൂട്യൂബില്‍ നിന്ന് ലഭിക്കും. പിസി ജോര്‍ജ്ജിനെ പോലെ തോന്നിക്കുന്ന ഒരാള്‍ ഇലക്‌ട്രിസിറ്റി ഓഫീസില്‍ നടത്തുന്ന വിക്രിയകളാണ് ഈ വീഡിയോ ദൃശ്യത്തിലുള്ളത്. ‘സം‌ജിത്ത് സം‌ജു’ എന്ന യൂസര്‍ ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. കേട്ടാലറയ്ക്കുന്ന മുട്ടന്‍ തെറിയാണ് കക്ഷിയുടെ വായില്‍ നിന്ന് വരുന്നത് എന്നതിനാല്‍ വായനക്കാര്‍ വിവേകപൂര്‍‌വം ഈ വീഡിയോ തുറക്കുക.

‘എന്ത് തെറ്റ് ചെയ്യുമ്പോഴും മുകളിലൊരുവന്‍ ഉണ്ട് എന്ന് മറക്കരുത്’ എന്ന് പഴമക്കാര്‍ പറഞ്ഞിരുന്നത് ഇപ്പോള്‍ വെറും ക്ലീഷേ ആയിക്കഴിഞ്ഞു. ‘എന്ത് താന്തോന്നിത്തരം കാണിക്കുമ്പോഴും ചിന്തിക്കുക, യൂട്യൂബ് എന്നൊരു വീഡിയോ ഷെയറിംഗ് സൈറ്റ് നിലവിലുണ്ട്’ എന്ന് പുതുമുറക്കാര്‍ പറയാന്‍ തുടങ്ങിയിരിക്കുന്നു. എന്തായാലും നെറ്റ് അത്ര സാര്‍‌വത്രികം ആവാത്തത് എത്ര ഭാഗ്യം എന്ന് നമുക്ക് ആശ്വസിക്കാം. അല്ലെങ്കില്‍ ചില വീഡിയോകള്‍ സൃഷ്ടിക്കുന്ന ആഘാതത്തില്‍ ചിലരെയൊക്കെ പൊതുജനം നേരിട്ട് പെരുമാറാന്‍ സാധ്യതയുണ്ട്.

(ചിത്രത്തിന് കടപ്പാട് - യൂട്യൂബ്)


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :