യൂട്യൂബില്‍ അശ്ലീല വീഡിയോകളുടെ കടന്നുകയറ്റം

ലണ്ടന്‍| WEBDUNIA|
ഇന്‍റര്‍നെറ്റ് ലോകത്തെ പ്രമുഖ വീഡിയോ ഷെയറിംഗ് വെബ്സൈറ്റായ യൂട്യൂബില്‍ അശ്ലീല വീഡിയോകളുടെ കടന്നുകയറ്റം. ഇത്തരത്തിലുള്ള ആയിരക്കണക്കിന് വീഡിയോകള്‍ യൂട്യൂബ് അധികൃതര്‍ നീക്കം ചെയ്തിട്ടുണ്ട്. ഇത്തരം അശ്ലീല വീഡിയോകളില്‍ മിക്കതും ഒരേസമയത്താണ് അപ്‌ലോഡ് ചെയ്തത് എന്നതും ശ്രദ്ധേയമാണ്.

സെലിബ്രിറ്റികളുമായി ബന്ധപ്പെടുത്തിയാണ് ഇത്തരം അശ്ലീല വീഡിയോകള്‍ യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടത്. ഇത്തരത്തിലുള്ള മിക്ക വീഡിയോകളും നീക്കം ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ അശ്ലീല വീഡിയോകളും ചിത്രങ്ങളും ഉടന്‍ തന്നെ നീക്കം ചെയ്യുമെന്നും യൂ ട്യൂബ് വക്താവ് അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് ഇത്തരം ആക്രമണം കൂടുതലായി കണ്ടെത്തിയത്. ഓരോ മിനുറ്റിലും ഇരുപത് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോകളാണ് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തു കൊണ്ടിരുന്നത്.

യൂട്യൂബിലെ അശ്ലീല വീഡിയോകളുടെ കടന്നുകയറ്റം നേരത്തെ ഉണ്ടായിരുന്നു എങ്കിലും നിയന്ത്രാണാധീനമായിരുന്നു എന്ന് യൂട്യൂബ് വക്താവ് പറഞ്ഞു. 2009 ജനുവരിയിലെ കണക്കുകള്‍ പ്രകാരം മിനുറ്റില്‍ 15 മണിക്കൂര്‍ അശ്ലീല വീഡിയോകളാണ് അപ്‌ലോഡ് ചെയ്തു കൊണ്ടിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :