ഇന്‍റര്‍നെറ്റ് ഭീമന്‍ ഗൂഗിളിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന യൂട്യൂബിന്‍റെ ക്ലിക്ക് ടു ബൈ സേവനം എട്ടു രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് അറിയിച്ചു. വരുമാനം വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഇതെന്നും യൂട്യൂബ് അധികൃതര്‍ അറിയിച്ചു.
യൂട്യൂബിന്‍റെ ക്ലിക്ക് ടു ബൈ സേവനം ആദ്യമായി തുടങ്ങിയ 2006 ഒക്ടോബറിലാണ്. വീഡിയോ ഷെയറിംഗ് സേവനത്തിന്‍റെ ഇ-കൊമേഴ്സ് മേഖലയില്‍ ശക്തമായ മുന്നേറ്റം ലക്‍ഷ്യം വച്ചാണ് യൂട്യൂബ് ഇത്തരമൊരു പദ്ധതി തുടങ്ങിയത്. ഗൂഗിളിന്‍റെ റിപ്പോര്‍ട്ട് പ്രകാരം അമ്പത് ശതമാനം ഉപയോക്താക്കളും വീഡിയോ വാങ്ങാന്‍ താല്‍പര്യപ്പെടുന്നുവെന്നാണ് കണക്കാക്കുന്നത്. കൂടുതല്‍ പേരും പ്രത്യേക ആര്‍ട്ടിസ്റ്റുകളുടെ മ്യൂസിക് തേടിയാണ് എത്തുന്നത്.
ഓസ്ട്രേലിയ, കാനഡ, ഫ്രാന്‍സ്, ഐയര്‍ലാന്‍ഡ്, ഇറ്റലി, ജപ്പാന്‍, ന്യൂസിലാന്‍ഡ്, സ്വീഡന്‍ എന്നിവിടങ്ങളിലാണ് പുതുതായി ക്ലിക്ക് ടു ബൈ സേവനം തുടങ്ങുന്നത്. ഈ സേവനം ഉപയോഗിച്ച് കച്ചവടക്കാര്‍ക്ക് പാട്ടുകള്‍, ഡിവിഡി, മറ്റു ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍ പെട്ടെന്ന് കണ്ടെത്താന്‍ സാധിക്കും.