ജനപ്രിയ വീഡിയോ ഷെയറിംഗ് സൈറ്റായ യൂട്യൂബിന് നര്‍മ്മം പകരാന്‍ മിക്കി മൌസും കൂട്ടരും എത്തുന്നു. വാള്‍ട്ട് ഡിസ്നി കമ്പനിയുമായി ഗൂഗിള്‍ ഇത് സംബന്ധിച്ച് കരാരിലെത്തി. ഇതിനു പുറമെ ടെലിവിധന്‍ ചാനലുകളായ എ ബി സി, ഇ എസ് പി എന്‍ എന്നിവരുമായും യൂട്യൂബ് ധാരണയിലെത്തി.
ഇ എസ് പി എന്‍ പുറത്തു വിടുന്ന കായിക സംബന്ധമായ എല്ലാ വീഡിയോ ക്ലിപ്പിംഗ്സുകളും ഇനി മുതല്‍ യൂട്യൂബില്‍ ലഭ്യമാക്കുമെന്ന് യൂട്യൂബ് മാര്‍ക്കറ്റിംഗ് വിഭാഗം അറിയിച്ചു.
അതേസമയം, ഡിസ്നിയുടെ വീഡിയോകള്‍ പരസ്യ രൂപത്തിലായിരിക്കും യൂട്യൂബില്‍ നല്‍കുക. അതിനാല്‍ തന്നെ മുഴുനീള മിക്കി മൌസ് സിനികള്‍ ലഭിക്കില്ല.
നിലവില്‍ ഡിസ്നി ഹുലു എന്നൊരു കമ്പനിയുമായി വീഡിയോ പങ്കുവയ്ക്കുന്നത് സംബന്ധിച്ചും യുട്യൂബ് ചര്‍ച്ച നടക്കുന്നുണ്ട്.