ഫോണ്‍ ചോര്‍ത്തല്‍: മാധ്യമങ്ങളുടെ വിശ്വാസ്യത നഷ്ടമായി

ലണ്ടന്‍| WEBDUNIA|
ഫോണ്‍ ചോര്‍ത്തല്‍ വിവാദം മാധ്യമങ്ങളുടെയും പൊലീസിന്‍റെയും വിശ്വാസ്യത നഷ്ടപ്പെടുത്തിയതായി ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഡേവിഡ്‌ കാമറൂണ്‍. മാധ്യമങ്ങളും പൊലീസും തമ്മിലുള്ള ബന്ധം കൂടുതല്‍ അന്വേഷിക്കേണ്ടതുണ്ടെന്നും ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്നും ഡേവിഡ് കാമറൂണ്‍ അറിയിച്ചു.

പൊലീസിലുള്ള ജനങ്ങളുടെ വിശ്വാസ്യത തകര്‍ന്നതിനാല്‍ ലണ്ടനിലെ പൊലീസിന്‌ പുതിയൊരു നേതൃനിരയെ കൊണ്ടുവരുന്നതിനുള്ള സാദ്ധ്യതയെക്കുറിച്ച് ചിന്തിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഫോണ്‍ ചോര്‍ത്തല്‍ വിവാദവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആന്‍ഡി കോള്‍സണ്‍ കുറ്റം തെളിയുന്നതുവരെ നിരപരാധിയാണ്. എന്നാല്‍ കോണ്‍സണെ ഉപദേശകനാക്കിയതില്‍ തെറ്റു പറ്റിയിട്ടുണ്ട് - കാമറൂണ്‍ പറഞ്ഞു.

പാര്‍ലമെന്‍റില്‍ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക്‌ മറുപടി പറയവെയാണ്‌ ഡേവിഡ് കാമറൂണ്‍ ഇങ്ങനെ പ്രതികരിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :