സ്ഫോടനം: ഇറച്ചി വ്യാപാരിക്ക് ഇറാന്‍ കോള്‍

ലക്നോ| WEBDUNIA|
PRO
PRO
മീററ്റ് നഗരത്തില്‍ സ്ഫോടനം നടത്തുന്നതിന് സഹായിച്ചാല്‍ വന്‍‌തുക നല്‍കാമെന്ന വാഗ്ദാനവുമായി നഗരത്തിലെ ഒരു ഇറച്ചി വ്യാപാരിക്ക് ഇറാനില്‍ നിന്ന് ടെലഫോണ്‍ കോള്‍ ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇതെ കുറിച്ച് യുപി പൊലീസിലെ എസ്ടി‌എഫ് (സ്പെഷല്‍ ടാസ്ക് ഫോഴ്സ്) അന്വേഷണം ആരംഭിച്ചു.

ഇസ്മായില്‍ ഇലാഹി എന്ന ഇറച്ചി വ്യാപാരി തനിക്ക് വന്ന ഫോണ്‍ കോളിനെ കുറിച്ച് പൊലീസിനെ അറിയിക്കുകയായിരുന്നു. മീററ്റിലെ ഇസ്മായില്‍ നഗറിലെ വ്യാപാരിയാണ് ഇയാള്‍. ജൂലൈ 13 ന് മുംബൈ സ്ഫോടനം നടന്ന രാത്രിയില്‍ തനിക്ക് മൂന്ന് തവണ ഇറാനില്‍ നിന്ന് ഫോണ്‍ കോള്‍ ലഭിച്ചു എന്നാണ് ഇയാള്‍ പൊലീസിനെ അറിയിച്ചത്.

നഗരത്തില്‍ സ്ഫോടനങ്ങള്‍ നടത്താന്‍ സഹായിച്ചാല്‍ തനിക്ക് രണ്ട് കോടി രൂപ നല്‍കാമെന്നായിരുന്നു വാഗ്ദാനമെന്നും ഇയാള്‍ പറയുന്നു.

ഇറാനില്‍ നിന്ന് കോള്‍ വന്നു എന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. യുഎസ് ഗേറ്റ്‌വേ വഴി എത്തിയ കോള്‍ സ്വകാര്യ ഓപ്പറേറ്ററില്‍ നിന്നാണെന്നും തിരിച്ചറിഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :