മത്സരം ഹസാരെയും ഗാഗയും തമ്മില്‍!

ന്യൂഡല്‍ഹി| WEBDUNIA|
PTI
അഴിമതിക്കെതിരെ സത്യഗ്രഹം നടത്തുന്ന അണ്ണാ ഹസാരെയും തമ്മില്‍ മത്സരമോ? അതെ, ഇവര്‍ തമ്മില്‍ മത്സരിക്കുന്നത് ഓണ്‍‌ലൈന്‍ സേര്‍ച്ചിലാണെന്നു മാത്രം! ഇന്ത്യയില്‍ ഈ മാസം ഓണ്‍‌ലൈന്‍ തെരച്ചിലില്‍ ഗാഗ ഹസാരെയെ മറികടന്നു!

കഴിഞ്ഞ മാസം അണ്ണാഹസാരെയും ഗാഗയും ഓണ്‍‌ലൈന്‍ തെരച്ചിലില്‍ ഇഞ്ചോടിഞ്ച് മത്സരമാണ് കാഴ്ചവച്ചത്. ഒരു ദിവസം ഹസാരെ മുന്നിലെത്തിയാല്‍ അടുത്ത ദിവസം ഗാഗ മുന്നിലെത്തും എന്നതായിരുന്നു സ്ഥിതി.

PRO
സ്വാതന്ത്ര്യദിനം അടുത്തു വരുന്നതും രണ്ടാം നിരാ‍ഹാര സമരം പ്രഖ്യാപിച്ചതുമാണ് ഹസാരെയെ ഗൂഗില്‍ സേര്‍ച്ചിന് പ്രിയങ്കരനാക്കുന്നത്. ലേഡി ഗാ‍ഗയുടെ ഒക്ടോബറിലെ സന്ദര്‍ശനമാണ് അവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ വര്‍ദ്ധിക്കാന്‍ കാരണമായിരിക്കുന്നത്. ഹരിയാനയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ ഗാഗയെ തെരഞ്ഞത്. കേരളവും മധ്യപ്രദേശുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. യുപിയും മധ്യപ്രദേശുമാണ് ഇരുവരെയും കൂടുതല്‍ തെരഞ്ഞത്.

സോംഗ്സ്’, ‘ലേഡി ഗാഗ ഇന്ത്യ’ എന്നീ കീ വേര്‍ഡുകളാണ് ഗാഗയെ തെരഞ്ഞവര്‍ കൂടുതലായി ഉപയോഗിച്ചത്. ‘അണ്ണാ ഹസാരെ കറപ്ഷന്’‍, ‘ആന്റി-കറപ്ഷന്’‍, ‘ഇന്ത്യ എഗന്‍സ്റ്റ് കറപ്ഷന്‍’ എന്നീ കീ വേര്‍ഡുകളാണ് അണ്ണാ ഹസാരെയെ തെരയാന്‍ കൂടുതലായി ഉപയോഗിച്ചത്. ഹരിയാന, മധ്യപ്രദേശ്, യുപി, ഡല്‍ഹി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് അണ്ണാ ഹസാരെയ്ക്ക് വേണ്ടി കൂടുതല്‍ തെരച്ചില്‍ നടന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :