ഗൂഗിള്‍ പ്ലസിലും താരം ഫേസ്ബുക്ക്

WEBDUNIA|
PRO
PRO
ഗൂഗിളിന്റെ പുതിയ സൗഹൃദക്കൂട്ടായ്മയാണ് ഗൂഗിള്‍ പ്ലസ്. ഗൂഗിളിന്റെ ഓര്‍ക്കുട്ടിനെയും ബസ്സിനെയുമൊക്കെ ഫേസ്ബുക്ക് പിന്തള്ളിയതിനെ തുടര്‍ന്നാണ് പുതിയ സംവിധാനങ്ങളോടെ അടുത്തിടെ ഗൂഗിള്‍ പ്ലസ് അവതരിപ്പിച്ചത്. എന്നാല്‍ ഗൂഗിളിലെ ഏറ്റവും ജനപ്രിയന്‍ ആരെന്ന് അറിയുമ്പോഴാണ് ഞെട്ടുക. ഫേസ്ബുക്ക് സ്ഥാപകനും മേധാവിയുമായ സക്കര്‍ബര്‍ഗിനാണ് ഗൂഗിള്‍ പ്ലസില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ളത്. ഗൂഗിള്‍ പ്ലസിലെ പ്രൊഫൈലുകളുമായി ബന്ധപ്പെട്ട് സോഷ്യല്‍ സ്റ്റാറ്റിസ്റ്റിക്‌സ് എന്ന സേവനദാതാക്കള്‍ നടത്തിയ സര്‍വെയിലാണ് ഗൂഗിള്‍ പ്ലസിലെ ജനപ്രിയരുടെ വിവരങ്ങള്‍ വ്യക്തമായത്.

സക്കര്‍ബര്‍ഗിന് ഏതാണ്ട് 35000 സുഹൃത്തുക്കളാണ് ഗൂഗിള്‍ പ്ലസിലുള്ളത്. അതായത് സക്കര്‍ബര്‍ഗ് പോസ്റ്റുചെയ്യുന്ന കാര്യങ്ങള്‍ ഇത്രയും പേര്‍ ഗൂഗില്‍ പ്ലസില്‍ പിന്തുടരുന്നു എന്ന് സാരം. എന്നാല്‍ ഗൂഗിളിന്റെ സ്ഥാപകരിലൊരാളും ഇപ്പോഴത്തെ മേധാവിയുമായ ലാറി പേജിന് ഗൂഗിള്‍ പ്ലസില്‍ 24,000 സുഹൃത്തുക്കള്‍ മാത്രമാണുള്ളത്. പ്രത്യേക ക്ഷണം അനുസരിച്ചാണ് ഗൂഗിള്‍ പ്ലസില്‍ തുടക്കത്തില്‍ പ്രവേശനം ലഭിക്കുക. ഫെയ്‌സ്ബുക്ക് മേധാവി സക്കര്‍ബര്‍ഗിനെ ഗൂഗള്‍ പ്ലസിലേക്ക് ക്ഷണിച്ചത് ആരാണെന്ന് അറിവായിട്ടില്ല.

ഗൂഗിള്‍ പ്ലസിലെ അക്കൌണ്ട് സക്കര്‍ബര്‍ഗിന്റേതാണോ എന്ന കാര്യത്തിലും ആദ്യം സംശയങ്ങളുണ്ടായിരുന്നു. എന്നാല്‍ തനിക്ക് ഒരു ഗൂഗിള്‍ അക്കൌണ്ട് ഉണ്ടെന്നും അതില്‍ അദ്ഭുദപ്പെടാന്‍ കാര്യമെന്ത് എന്ന ചോദ്യവുമായി സക്കര്‍ബര്‍ഗ് തന്നെ രംഗത്തെത്തിയതിനാല്‍ ആരാധകരുടെ സംശയം നീങ്ങിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :