ഭാവിയില്‍ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക ഐടി സെസുകളാണ്‌: സെസ് ഡയറക്ടര്‍

ചെന്നൈ| WEBDUNIA|
PRO
PRO
ഭാവിയില്‍ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക ഐടി സെസുകളായിരിക്കുമെന്ന് സെസ്‌ ഡയറക്ടര്‍ സഞ്ജീത്‌ സിങ്‌ പറഞ്ഞു. പ്രത്യേക സാമ്പത്തിക മേഖലകളിലെ കയറ്റുമതി കേന്ദ്രീകൃത യൂണിറ്റ്‌ മേധാവികളുമായുള്ള സംവാദത്തില്‍ പങ്കെടുക്കുകയായിരുന്നു സഞ്ജീത്‌ സിങ്‌.

രാജ്യത്തെ ഭൂരിഭാഗം നഗരങ്ങളിലും ലഭ്യമായ ഭൂമിയുടെ അളവ്‌ ഗണ്യമായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്‌.അതിനാല്‍ രണ്ടാം നിര, മൂന്നാം നിര നഗരങ്ങള്‍ കേന്ദ്രീകരിച്ചാകും ഭാവിയില്‍ ഐടി സെസ്‌ വികസനം നടക്കുക. ഇത് ഉള്‍നാടുകളില്‍ താമസിക്കുന്നവര്‍ക്കും പ്രയോജനം ലഭിക്കുമെന്ന് സഞ്ജീത്‌ സിങ്‌ പറഞ്ഞു.

അതെസമയം ഭാവിയില്‍ ങ്ങളുടെയും നിക്ഷേപങ്ങളുടെയും കാര്യത്തില്‍ ഐടി, പ്രത്യേക സാമ്പത്തിക മേഖലകള്‍ വന്‍മാറ്റത്തിന് വഴിയൊരുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളും പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :