ന്യൂയോര്‍ക്ക്|
VISHNU.NL|
Last Modified ചൊവ്വ, 20 മെയ് 2014 (16:33 IST)
ബ്ളാക്ക്ബെറി മെസഞ്ചര്‍(ബിബിഎം) ഇനി വിന്‍ഡോസ് ഫോണ്‍ ഓപറേറ്റിങ് സിസ്റ്റത്തിലേക്ക് കൂടി അനുയോജ്യമാകുന്നു. സ്വകാര്യതക്ക് ഭംഗംവരാതെ മെസേജ് അയക്കാനുള്ള സങ്കേതമായാണ് ബിബിഎംനെ ഉപയോഗിക്കുന്നത്.
ആപ്പിളിന്‍െറയും സാംസങ്ങിന്‍െറയും പടയോട്ടത്തിനിടെ വീണുപോയ ബ്ളാക്ക്ബെറി എന്ന കനേഡിയന്‍ കമ്പനി ഈ സ്വകാര്യതയെ ആന്‍ഡ്രോയിഡ്, ഐഒഎസ് ഓപറേറ്റിങ് സിസ്റ്റത്തിലെ ഉപയോക്താക്കള്‍ക്കായി 2013ല്‍ സൌജന്യമായി നല്‍കി.
വിന്‍ഡോസ് ഫോണ്‍ ഓപറേറ്റിങ് സിസ്റ്റവും ആന്‍ഡ്രോയിഡില്‍ ചില മിനുക്കുപണികള്‍ നടത്തിയ നോക്കിയ എക്സ് ഫോണും ഉപയോഗിക്കുന്നവര്‍ക്കായി ബിബിഎം ഈവര്‍ഷം എത്തുമെന്നാണ് ബ്ളാക്ക്ബെറി ഗ്ളോബല്‍ എന്‍റര്‍പ്രൈസസ് പ്രസിഡന്‍റ് ജോണ്‍ സിംസ് ഒരു ബ്ളോഗ് പോസ്റ്റില്‍ അറിയിച്ചിരിക്കുന്നത്.
ചില നോക്കിയ ഫോണുകളില്‍ മുന്‍കൂറായും ബിബിഎം എത്തും. ആഗോളതലത്തില്‍ 113 ദശലക്ഷം ഉപയോക്താക്കളാണ് ബിബിഎമ്മിന് ഇപ്പോഴുള്ളത്.